തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരൻ കാക്കനാടന്റെ സഹോദരി ന്യൂ കവടിയാർ ഗാർഡൻസ് ആനി വില്ലയിൽ ആനി ജോർജ് (91) അന്തരിച്ചു. സെക്രട്ടേറിയറ്റിൽ നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്നു.
മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പ്രസ് സെക്രട്ടറിയായിരുന്ന പരേതനായ കെ.ടി. സഖറിയാസാണ് ഭർത്താവ്.
ജോർജ് കാക്കനാടന്റെയും റോസമ്മയുടെയും മകളാണ്.
മറ്റ് സഹോദരങ്ങൾ: പരേതരായ അമ്മിണി സോളമൻ, ഇഗ്‌നേഷ്യസ് കാക്കനാടൻ, എഴുത്തുകാരും ചലച്ചിത്ര നടന്മാരുമായ തമ്പി കാക്കനാടൻ, രാജൻ കാക്കനാടൻ.
മക്കൾ: ഉഷ, അജിത് (ബാർഡ് കോളേജ്, ന്യൂയോർക്ക്), ചന്ദ്രൻ (സി.പി.ഡബ്ല്യു, തിരുവനന്തപുരം).
മരുമക്കൾ: ബിനിത (ഐ.ഐ.ടി, ചെന്നൈ), സുമ മാത്യു (ധനലക്ഷ്മി ബാങ്ക്, നന്തൻകോട്).
സംസ്‌കാരം ജൂൺ 28 വെള്ളിയാഴ്ച വൈകിട്ട്3ന് നെട്ടയം മലമുകളിൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
