ജേക്കബ് പനയ്ക്കൽ അന്തരിച്ചു

AUGUST 24, 2024, 8:15 AM

ഫിലഡൽഫിയ: ജേക്കബ് പനയ്ക്കൽ (88), (പ്രശസ്ത സാഹിത്യകാരി നീനാ പനയ്ക്കലിന്റെ ഭർത്താവ്) ഫിലഡൽഫിയയിൽ അന്തരിച്ചു. കുട്ടനാട്ടിലെ തലവടി ഗ്രാമത്തിൽ ജനനം. യശ:ശരീരരായ പി.ജി. ഏബ്രാഹം (പിതാവ്), മറിയാമ്മ ഏബ്രാഹം (മാതാവ്). ഏഴുമക്കളിൽ നാലാമത്തെ ആളായിരുന്നു ജേക്കബ് പനയ്ക്കൽ.

സഹോദരങ്ങൾ : ജോളി കളത്തിൽ (സഹോദരി) (ഫിലഡൽഫിയ), മറ്റു സഹോദരങ്ങൾ നേരത്തേ  ദിവംഗതരായി.

മക്കൾ: അബു പനയ്ക്കൽ, ജിജി പനയ്ക്കൽ, സീന ജോർജ് .

vachakam
vachakam
vachakam

കുഞ്ഞു മക്കൾ: ഹാളി പനയ്ക്കൽ, ജോഷ്വാ പനയ്ക്കൽ, ഓവൻ പനയ്ക്കൽ, അലീഷാ പനയ്ക്കൽ, നേയ്തൻ ജോർജ്, അലക്‌സാണ്ഡർ ജോർജ്.

ജേക്കബ് പനയ്ക്കൽ, കേരളാ ഹെൽത് ഡിപ്പാട്‌മെന്റിൽ തിരുവനന്തപുരത്ത്, യു.ഡി.സി ആയിരിക്കെ, 1980ൽ അമേരിക്കയിൽ താമസമാക്കി. സിയേഴ്‌സ് കമ്പനി, പി.എൻ.സി ബാങ്ക് എന്നീ സ്ഥാപനങ്ങളിൽ കമ്പ്യൂട്ടർ വിദഗ്ദ്ധനായി ജോലി ചെയ്തു. അമേരിക്കൻ മലയാള സാഹിത്യ നിരൂപണ സദസ്സുകളിൽ പ്രമേയ പാണ്ഡിത്യം കൊണ്ട് ശ്രദ്ധേയനായിരുന്നു.

പ്രശസ്ത നോവലിസ്റ്റ് നീനാ പനയ്കൽ തിരുവനന്തപുരത്ത് വിദ്യുത്ച്ഛക്തി ബോർഡിൽ യു.ഡി. ക്‌ളാർക്കായിരിക്കെയാണ് ജേക്കബ് പനയ്ക്കലുമായുള്ള വിവാഹം. എഴുത്തുകാരി എന്നതിനു പുറമേ, ഫിലഡൽഫിയാ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഗവേഷണ വിഭാഗത്തിൽ സേവനവും അനുഷ്ഠിക്കുന്നു.

vachakam
vachakam
vachakam

വെള്ളിയാഴ്ച്ച, ആഗസ്റ്റ് 30, 2024, വൈകുന്നേരം 5:30 മുതൽ 8 മണി വരെ ഫിലഡൽഫിയാ ബഥേൽ മാർത്തോമാ ചർച്ചിൽ വ്യൂവിങ്ങ്. ശനിയാഴ്ച്ച , ആഗസ്റ്റ് 31, 2024, ഫിലഡൽഫിയാ ലാമ്പ് ഫ്യൂണറൽ ഹോമിൽ സാംസ്‌കാര ശുശ്രൂഷകൾ.

കൂടുതൽ വിവരങ്ങൾ പിന്നീട്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam