ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് നിര്യാതനായി

OCTOBER 18, 2026, 7:23 AM

കൊച്ചി: കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലയുടെ സ്ഥാപക വൈസ് ചാൻസലറും പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനുമായ ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് (71) നിര്യാതനായി. 

നെറ്റൂരിലെ സ്വവസതിയായ ജയം ഹൗസിൽ (വീട്ടുനമ്പർ 63, പരുത്തിച്ചുവട്, തണ്ടശ്ശേരി റോഡ്, നെറ്റൂർ പി.ഒ., കൊച്ചി - 682040) ഞായറാഴ്ച വൈകിട്ട് നാലിന് സംസ്‌കാരം നടത്തി.

നെതർലൻഡ്‌സിലെ വാഗനിംഗൻ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തിയിട്ടുള്ള അദ്ദേഹം, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (CUSAT) സ്‌കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിൽ ഡയറക്ടറായും പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലയുടെ സ്ഥാപക വൈസ് ചാൻസലറായിരുന്ന അദ്ദേഹം ഉത്തർപ്രദേശിലെ ഗജ്രൗളയിലുള്ള ശ്രീ വെങ്കിടേശ്വര സർവകലാശാലയുടെ വൈസ് ചാൻസലറായും പ്രവർത്തിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

കേരള ഫിഷറീസ് മന്ത്രിയുടെ ഉപദേഷ്ടാവായും കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള മറൈൻ പ്രോഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (MPEDA) രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചറിന്റെ ശാസ്ത്ര ഉപദേശക സമിതി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചെന്നൈയിലെ ഐ.സി.എ.ആർ. - സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബ്രാക്കിഷ്‌വാട്ടർ അക്വാകൾച്ചറിന്റെ ഗവേഷണ ഉപദേശക സമിതി ചെയർമാനായും കേരള തീരദേശ പരിപാലന അതോറിറ്റി അംഗമായും സേവനമനുഷ്ഠിച്ചു.

ഭാര്യ: ഡോ. ജയശ്രീ മധു.

മകൻ: രകേഷ് എം. കുറുപ്പ് (ഇൻഫോപാർക്ക്, കൊച്ചി).

vachakam
vachakam
vachakam

മകൾ: ഡോ. രേഷ്മ രാജീവ് (മെഡിക്കൽ ഓഫീസർ, ആരോഗ്യവകുപ്പ്).

മരുമകൾ: ജയലക്ഷ്മി എസ്. (മീഡിയ കോർഡിനേറ്റർ, അന്ന-കിറ്റക്‌സ് ഗ്രൂപ്പ്).

മരുമകൻ: ഡോ. ആർ. രാജീവ് (സീനിയർ കൺസൾട്ടന്റ് ന്യൂറോ സർജൻ, മാർ സ്ലീവാ മെഡിസിറ്റി, പാലാ).

vachakam
vachakam
vachakam



ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam