ഷിക്കാഗോയിൽ നിര്യാതയായ ലിസി ജെയിംസിന്റെ ശവസംസ്‌കാര ശുശ്രൂഷകൾ വെള്ളിയും (ഒക്ടോബർ 16) ശനിയും (ഒക്ടോബർ 17)

OCTOBER 15, 2026, 1:52 AM

ഷിക്കാഗോ: കഴിഞ്ഞ ദിവസം നിര്യാതയായ ലിസി ജെയിംസിന്റെ (64) മെമ്മോറിയൽ സർവീസ് ഒക്ടോബർ 16 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ഗർണിയിൽ ഉള്ള ലേക്‌വുഡ് ചർച്ചിൽ (Lakewood Church,440 Hunt Club Road, Gurnee, IL) നടക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് കേനോഷയിൽ ഉള്ള ജേർണി ചർച്ചിൽ ( Journey Church, 10700 7th tSreet, Kenosha, WI) ശവസംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. ഉച്ചയോടെ വാറൻ സെമിത്തേരിയിൽ (Warren Cemetery, 1475 N Cemetery Rd, Gurnee) ശവസംസ്‌കാര ശുശ്രൂഷകൾ പൂർത്തീകരിക്കും.

ഐ.പി.സി ബഥേൽ സഭാംഗമായ പരേത റാന്നി കരിയംപ്ലാവ് മുറ്റുത്തറയിൽ ജെയിംസ് മാത്യുവിന്റെ (മണിക്കുട്ടി) ഭാര്യയാണ്.

ജയിൻ, ജീന എന്നിവർ മക്കളും ബാബ് മത്തായി മരുമകനും ആണ്. അലക്‌സ്, ഇസ്‌സി എന്നിവർ കൊച്ചുമക്കളാണ്. കോട്ടയം തലപ്പാടി പൂതക്കുഴി പരേതനായ സി.യു. ചെറിയാന്റെയും ഗ്രേസി ചെറിയാന്റെയും മകളാണ് പരേത. സണ്ണി ചെറിയാൻ, രാജൻ ചെറിയാൻ, ബിനോയ് ചെറിയാൻ, മേഴ്‌സി ചെറിയാൻ എന്നിവർ സഹോദരങ്ങളാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam