നെടുംകുന്നം: പുന്നവേലി സെന്റ് തോമസ് മാർത്തോമാ ഇടവകയിൽ ചെങ്ങാട്ട് പ്രാർത്ഥനായോഗത്തിൽ മുളയംവേലി ചെങ്ങാട്ട് വാഴയിൽ വീട്ടിൽ സി.ടി. വർഗീസ് (അച്ചൻകുഞ്ഞ് 91) നിര്യാതനായി. പരേതൻ പൗവ്വത്തിക്കുന്നേൽ കുടുംബാംഗമാണ്.
സംസ്‌കാരം ഒക്ടോബർ 15 വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് പുന്നവേലി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടത്തപ്പെടും. ഭൗതിക ശരീരം വ്യാഴാഴ്ച്ച രാവിലെ 7. 30 ന് ഭവനത്തിൽ കൊണ്ടുവരുന്നതും, തുടർന്ന് 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കുന്നതാണ്.
ഭാര്യ: പരുമല തേവേരി പുള്ളിപ്പടവിൽ കൊച്ചുമാലിപ്പുറത്ത് കുടുംബ അംഗം സാലമ്മ.
മക്കൾ: ഏലിയാമ്മ വർഗീസ് (സിൽവി), തോമസ് വർഗീസ് (സിബി), അന്നമ്മ വർഗീസ് (സിജി), ജോർജ് വർഗീസ് (സിജു).
മരുമക്കൾ: കീഴ്‌വായ്പൂര് ആറ്റാശ്ശേരിൽ ജോർജ് വർഗീസ് (ജോജി), മുക്കൂട്ടുതറ ചെല്ലിമറ്റത്ത് സൂസമ്മ സ്‌കറിയ (ബനോളി), നെടുങ്ങാടപ്പള്ളി വടക്കേപ്പറമ്പിൽ ജെയ്‌സൺ വി. മാത്യു, ചേന്നംകരി പാറശ്ശേരിൽ മറിയാമ്മ വർഗീസ് (ബിജിനി).
കൊച്ചുമക്കൾ: ജെഫി, ജെമി, ജെനി, നേഹ, നിറ്റ, നെവിൻ, ജെലിൻ, ജെസ്‌വിൻ, ജെസ്‌ലിൻ, സെജിൻ, സിയാന.
ബഹ്‌റൈനിൽ ജോലി ചെയ്യുന്ന മക്കൾ കുടുംബമായി ബഹ്‌റൈൻ മാർത്തോമാ ഇടവകയിലെ സജീവ അംഗങ്ങളാണ്.
ബഹ്‌റൈൻ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (OICC) കോട്ടയം ജില്ലാ കമ്മിറ്റിയുടെയും, കോട്ടയം പ്രവാസി ഫോറത്തിന്റെയും പ്രസിഡന്റ് ആണ് ഇളയ മകൻ ജോർജ് വർഗീസ് (സിജു പുന്നവേലി).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
