ന്യൂയോർക്ക് /അമയന്നൂർ: മുതിർന്ന കോൺഗ്രസ് നേതാവും പരേതനായ പി.സി. സ്റ്റീഫൻ കോർ എപ്പിസ്‌കോപ്പയുടെ പുത്രനുമായ ജേക്കബ് സ്റ്റീഫൻ (77) അന്തരിച്ചു.
ഭാര്യ: അമയന്നൂർ വഷണത്തോട്ടത്തിൽ ലീലാമ്മ ജെ. സ്റ്റീഫൻ (റിട്ട. ജി.എം., ബോഡി ഗിയർ ഇന്റർനാഷണൽ ലിമിറ്റഡ്, കളമശ്ശേരി).
മക്കൾ: ജയന്ത് ജെ. സ്റ്റീഫൻ (ദുബായ്), എബ്രഹാം ജെ. സ്റ്റീഫൻ (ന്യൂയോർ്ക്ക് യു.എസ്.എ.).
മരുമക്കൾ: നിലീന പഞ്ഞിക്കാരൻ (അങ്കമാലി), ഷീന ജോസഫ് പുളിക്കക്കുഴിയിൽ (തിരുവനന്തപുരം).
കോൺഗ്രസ് മുൻ ഡി.സി.സി. ജനറൽ സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു പരേതൻ. ദീർഘകാലം കോട്ടയം കാർഷിക വികസന ബാങ്ക്, അയർക്കുന്നം സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കേരള സ്റ്റേറ്റ് കാർഷിക വികസന ബാങ്ക്, കോട്ടയം ജില്ലാ സഹകരണ ബാങ്ക് എന്നിവയുടെ മുൻ ഡയറക്ടറും ലാൻഡ് ബോർഡ് മെമ്പർ, ആർ.ടി.എ. ബോർഡ് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മലങ്കര ഓർത്തഡോക്‌സ് സഭാ മുൻ മാനേജിംഗ് കമ്മിറ്റി അംഗവുമാണ്.
പരേതന്റെ ഭൗതികശരീരം വെള്ളിയാഴ്ച (23/10/2026) അമയന്നൂർ പൂതിരിക്കലുള്ള വസതിയിൽ വൈകിട്ട് 3 മണിക്ക് കൊണ്ടുവരുന്നതാണ്.
സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് അമയന്നൂർ കഴുന്നുവലം മെത്രാൻചേരി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ നടത്തുന്നതാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
