ഹൂസ്റ്റൺ: പ്രമുഖ മാധ്യമ പ്രവത്തകനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) ഹൂസ്റ്റൺ ചാപ്റ്റർ ട്രഷററും മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) മുൻ പി.ആർ.ഒയും, ഫോമാ സതേൺ റീജിയൻ കോൺസുലർ അഫയർസ് ചെയറുമായ അജു ജോൺ വാരിക്കാടിന്റെ പിതാവ് തിരുവല്ല വാരിക്കാട് കല്ലൂർമഠം പുതുപ്പറമ്പിൽ ജോൺ പി. ഏബ്രഹാം (തമ്പാൻ 76) ഹൂസ്റ്റണിൽ നിര്യാതനായി.
ഭാര്യ: ഇടനാട് തയ്യിൽ അന്നമ്മ (എൽസി). പരേതൻ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകാംഗമാണ്.
മക്കൾ: അജു വാരിക്കാട് (ഹൂസ്റ്റൺ), അഞ്ജു (ഡിട്രോയിറ്റ്).
മരുമക്കൾ: ജോപ്പി (ഹൂസ്റ്റൺ) ജയ്‌മോൻ (ഡിട്രോയിറ്റ്)
കൊച്ചുമക്കൾ: ഇമ്മാനുവേൽ, ഐസാക്
സംസ്‌കാരം പിന്നീട് ഹൂസ്റ്റണിൽ നടത്തും
ഐപിസിഎൻഎ പ്രവർത്തകർ അജുവിന്റെ ഭവനത്തിൽ എത്തി അനുശോചനം അറിയിച്ചു. ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് സൈമൺ വളാച്ചേരിൽ, നാഷനൽ അഡൈ്വസറി ബോർഡ് മെമ്പർ മാത്യു വർഗീസ് (ഫ്‌ളോറിഡ), നാഷണൽ വൈസ് പ്രസിഡന്റ് അനിൽ ആറന്മുള എന്നിവർ അനുശോചന സന്ദേശം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് അജു വാരിക്കാട് (832-846-0763)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1