പുലിറ്റ്‌സർ ജേതാവ് - നോവൽ 33 - ജേണലിസത്തോട് തൽക്കാലം വിടപറയുന്നു

MAY 20, 2026, 12:39 PM

കഥ ഇതുവരെ: റിപ്പോർട്ടർ റോബിൻസ് ഒരു വിമാന അപകടത്തെക്കുറിച്ച് അറിയാൻ അമേരിക്കയിൽ നിന്നും കെനിയായിൽ എത്തി. അവിടത്തെ ദാരിദ്ര്യം ഭയാനകമായിരുന്നു. രക്ഷപ്പെടാൻ ചിലർ കപ്പലിലും വിമാനത്തിലും ഒളിച്ചുകയറുന്നതായി അറിയുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്രക്കിടെ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. ഒടുവിൽ ഒരു ദ്വീപിലെത്തി. അവിടെ അലൂമ എന്ന സ്ത്രീയോട് തന്റെ പൂർവ്വകാല കഥ പറയുന്നു.
അതിനു ശേഷം അലൂമയുടെയും ആ ദ്വീപിന്റേയും കഥ എഴുതാൻ തുനിയുന്നു റോബിൻസ്. ആ സമയം ആരെയോ തിരക്കി ഒരു കപ്പൽ ആ ദ്വീപിനെ ലക്ഷ്യമാക്കി യാത്രതിരിക്കുന്നു. റോബിൻസ് വീണ്ടും അമേരിക്കയിലെത്തിയിരിക്കുന്നു.
തുടർന്നു വായിക്കുക

ടൈം സ്‌ക്വയറിലെ ദി വേൾഡ് ടൈംസിന്റെ എഡിറ്റോറിയൽ ഓഫീസ് വെളിച്ചത്തിൽ മുങ്ങിയിരുന്നു. വലിയ ഗ്ലാസ് ജനലരികിൽ നിന്നുകൊണ്ട് റോബിൻസ് താഴെയുള്ള വാഹനവെളിച്ചത്തിലേക്കു തന്നെ നോക്കി നിന്നു. അയാളുടെ കൈയിൽ ചൂട് കുറഞ്ഞ കാപ്പിക്കപ്പ്. പക്ഷേ മനസ്സിൽ ഇപ്പോഴും ആ ദ്വീപിന്റെ കടൽക്കാറ്റ്. അവിടെ കണ്ട മുഖങ്ങൾ.

വിപുലമായ എൽഇഡി സ്‌ക്രീനുകൾ ഇന്നത്തെ പോലെ നഗരം മുഴുവൻ വിഴുങ്ങിയിട്ടില്ലാത്ത കാലം. പകരം നീയോൺ ബോർഡുകൾ. തിളങ്ങുന്ന പോസ്റ്ററുകൾ. മഞ്ഞ ടാക്‌സികളുടെ അറ്റമില്ലാത്ത ഒഴുക്ക്. പാതയോരത്ത് പുക ഉയർത്തുന്ന സ്റ്റീം വെന്റുകൾ. എവിടെയോ ദൂരത്ത് പൊലീസ് സൈറൺ. സെപ്തംബർ 11 ആക്രമണത്തിന്റെ മുറിവ് നഗരം ഇനിയും മറന്നിട്ടില്ല.

vachakam
vachakam
vachakam

ഓരോ സബ്‌വേ സ്റ്റേഷനിലും ആയുധധാരികളായ എൻവൈപിഡി ഉദ്യോഗസ്ഥർ. ഓരോ ന്യൂസ് റൂമിലും ഭയവും ദേശസ്‌നേഹവും ചേർന്ന വിചിത്രമായ നിശബ്ദത. പുകവലി ഔദ്യോഗികമായി നിരോധിച്ചെങ്കിലും ചില മുതിർന്ന പത്രാധിപന്മാർ ഇനിയും ജനലരികിൽ നിന്നു സിഗരറ്റ് വലിക്കുമായിരുന്നു. ആ തിരക്കിന്റെ നടുവിലൂടെ റോബിൻസ് നടന്നു.

കെനിയക്ക് സമീപമുള്ള അജ്ഞാത ദ്വീപിന്റെ ശാന്തതയിൽ നിന്നു നേരെ ലോകത്തിന്റെ ഏറ്റവും അസ്വസ്ഥമായ നഗരഹൃദയത്തിൽ എത്തിയതോടെ എന്തോ അസ്വസ്ഥത അവനിൽ ഉരുണ്ടുകൂടി. റോബിൻസ് തയ്യാറാക്കിയ ഫീച്ചറിന്റെ ആദ്യഭാഗം പ്രസിദ്ധീകരിച്ചിട്ട്  കേവലം പന്ത്രണ്ടു മണിക്കൂറേ ആയിട്ടുള്ളൂ. പക്ഷേ ന്യൂസ് റൂം ഭ്രാന്തമായ ആവേശത്തിലായിരുന്നു.

വെബ് സൈറ്റ് ട്രാഫിക് ഓവർ ലോഡ് ആയതുകൊണ്ട്  ഐടി വകുപ്പിന്റെ താൽക്കാലിക മിറർ സെർവറുകൾ ഉപയോഗിക്കേണ്ടിവന്നു. പത്രത്തിന്റെ ന്യൂസ് സ്റ്റാൻഡ് വിൽപ്പന ഇരട്ടിയായിലധികമായി..! സിഎൻഎൻ പോലും ആ ഫീച്ചർ കോട്ട് ചെയ്തിരിക്കുന്നു. വിമാനത്തിന്റെ വീൽ ബേയിയിൽ ഒളിച്ചു കയറി തുണ്ടം തുണ്ടമായി ചിതറിപ്പോയ ആഫ്രിക്കൻ ബാലന്റെ ചിത്രം. ചരക്കുകപ്പലിലെ തുരുമ്പിച്ച ബക്കറ്റിൽ നഖംകൊണ്ട് ചുരണ്ടിയ 'എന്നെ സഹായിക്കൂ' എന്ന എഴുത്ത്.

vachakam
vachakam
vachakam

ഭക്ഷണം തട്ടിയെടുത്ത് ഡംബ് ചെയ്യുന്ന ബഹുരാഷ്ട്ര കമ്പനികളുടെ രഹസ്യ ഷിപ്പിംഗ് പ്രകടമാകുന്നു. അതിനൊപ്പം റോബിൻസ് തയ്യാറാക്കിയ സ്ഥിതിവിവരക്കണക്ക് ഗ്രാഫുകൾ. ആഫ്രിക്കയിലെ പട്ടിണി വർധിച്ചതും അതേ വർഷം ചില ഫുഡ് കോർപ്പറേഷനുകൾ നേടിയ നേടിയെടുത്ത റെക്കോർഡ് ലാഭവും തമ്മിലുള്ള ഭയാനകമായ ബന്ധം. വായനക്കാർ ഇപ്പോൾ ഫീച്ചറിന്റെ തുടർ ഭാഗത്തിനായി കാത്തിരിക്കുകയാണ്.

കാരണം അത് പ്രസിദ്ധീകരിച്ച പത്രത്തിന്റെ അവസാന ഭാഗത്തായി ഒറ്റ വാചകമേ പറഞ്ഞിരുന്നുള്ളു.

'നാളെ: ആരും കണ്ടെത്താൻ ഇടയില്ലാത്ത സമാധാനവും സന്തോഷവും നൽകുന്ന അത്ഭുത ദ്വീപ്.'
റോബിൻസ് പത്രത്തിലെ ആ വാചകം വീണ്ടുമൊരിക്കൽ കൂടി മനസ്സിൽ വായിച്ചു. 

vachakam
vachakam
vachakam

'ഹായ് റോബിൻസ്'

പിന്നിൽ നിന്നെത്തിയ ശബ്ദം പരിചിതമായിരുന്നു. എക്‌സിക്യൂട്ടീവ് എഡിറ്റർ ജോർജ് ലൂക്കാസ്. അദ്ദേഹം ശബ്ദം താഴ്ത്തി പറഞ്ഞു.

'എംഡി സൂസൻ ക്ലാർക്ക് നിന്നെ അത്യാവശ്യമായി കാണണമെന്നു പറഞ്ഞിരിക്കുന്നു. ഞാൻ തന്നെ നിന്നെ കൂട്ടിക്കൊണ്ട് ചെല്ലണമെന്ന്'

ദി വേൾഡ് ടൈസിന്റെ പബ്ലിഷറും മാനോജിംഗ് എഡിറ്ററുമാണ്. പത്രലോകത്ത് ഇതിഹാസം. വളരെ അപൂർവ്വമായാണ് അവർ ന്യൂസ് റൂമിലേക്ക് വരാറുള്ളത്. മിക്ക തീരുമാനങ്ങളും നേരിട്ട് എക്‌സിക്യൂട്ടീവ് ബോർഡിനെ അറിയിക്കുകയാണ് പതിവ്. ഒരാളെ അവർ നേരിട്ട് വിളിക്കുന്നുവെങ്കിൽ അത് അത്ര സാധാരണ കാര്യമല്ല.

സമയം രാവിലെ 10 മണി.

റോബിൻസ് ടൈം സ്‌ക്വയറിൽ നിന്ന് പുറത്തേക്ക് നടന്നു. ശീതള കാറ്റ്. വീഥികളിൽ നല്ല തിരക്കിന്റെ സമയം. ജോർജ് ലൂക്കാസ് കറുത്ത ലിങ്കൺ ടൗൺ കാറിന്റെ വാതിൽ തുറന്നു. ഇരുവരും കാറിനകത്തേക്കു കയറി. കാർ മിഡ്ടൗൺ വഴിയായി പടിഞ്ഞാറോട്ട് നീങ്ങി.

റോബിൻസ് ജനലിലൂടെ നഗരം നോക്കി കണ്ടുകൊണ്ടിരുന്നു. 2002ലെ ന്യൂയോർക്ക് ഒരു വിചിത്ര നഗരം. ഒരുവശത്ത് ഭയം. മറുവശത്ത് അസാധാരണമായ ജീവിക്കാനുള്ള വാശി. ഗ്രൗണ്ട് സീറോയുടെ പുക ഇനിയും ചിലരുടെ ഓർമ്മയിൽ കെട്ടടങ്ങിയിട്ടില്ല. പക്ഷേ നഗരം മുന്നോട്ടോടുകയാണ്. പതിനഞ്ച് മിനിറ്റുകൾക്ക് ശേഷം കാർ ഒരു പഴയ ബ്രൗൺസ്റ്റോൺ മാൻഷന്റെ മുന്നിൽ വന്നു നിന്നു.

ടൈം സ്‌ക്വയറിൽ നിന്ന് ഏറെ അകലെയല്ല. പുറത്ത് വലിയ സെക്യൂരിറ്റിയൊന്നും ഇല്ല. പക്ഷേ റോബിൻസ് ശ്രദ്ധിച്ചു വീടിന്റെ എതിർവശത്ത് ഒരു കറുത്ത സെഡാൻ കാർ കിടന്നിരുന്നു. കാറിനകത്ത് ഇരുന്ന ആളുകൾ ന്യൂസ് പേപ്പർ വായിക്കുന്നതായി നടിക്കുന്നു. ഇരുവരും വീടിനകത്തേക്കു കടന്നപ്പോൾ പഴയ ന്യൂയോർക്ക് സമ്പത്തിന്റെ മണം പൂത്തുലയുന്ന പ്രതീതി.

കൊത്തുപണിയുള്ള മതിലുകൾ. പഴയകാലത്തെ കറുപ്പും വെളുപ്പും ഫോട്ടോഗ്രാഫുകൾ. ദി വേൾഡ് ടൈംസിന്റെ പുലിറ്റ്‌സർ സമ്മാനം നേടിയ പതിപ്പുകൾ ഫ്രെയിം ചെയ്തു തൂക്കിയിരിക്കുന്നു. അതിനോടടുത്ത് മറ്റൊരു വലിയ ചിത്രം. യുവതിയായ സൂസൻ ക്ലാർക്ക് ന്യൂസ് റുമിൽ നിൽക്കുന്നു.

വിയറ്റ്‌നാം യുദ്ധകാലം.

അവരുടെ കണ്ണുകളിലെ തീ ഇപ്പോഴും ചിത്രത്തിൽ കാണാം.

'മാഡം മുകളിലത്തെ നിലയിൽ കാത്തിരിക്കുന്നുണ്ട്.' ഒരു പരിചാരക വന്നറിയിച്ചു. ഇരുവരും മുകൾതട്ടിലേക്കു പോയി. അവിടെ ഒരു വലിയ ഓയിൽ പെയിന്റിംഗിന് മുന്നിൽ നിൽക്കുകയായിരുന്നു സൂസൻ ക്ലാർക്ക്. 

അവരെ കണ്ടപ്പോൾ അവർ പതുക്കെ തിരിഞ്ഞു.

മിസ്റ്റർ ജോർജ്

'മാം..! '

ശേഷം അവരുടെ കണ്ണുകൾ റോബിൻസിലേക്ക് തിരിഞ്ഞു. കുറച്ചുനേരം അവർ ഒന്നും പറഞ്ഞില്ല. പിന്നെ ചെറുതായി പുഞ്ചിരിച്ചു.

'അപ്പോൾ... കിംവദന്തികൾ സത്യമാണ്.' റോബിൻസ് നിശബ്ദമായി നിന്നു.

''നീ ജേണലിസം വിടുകയാണോ..? ''

''അതെ.''

''എന്തിനു വേണ്ടി..?''

അവൻ ചെറുതായൊന്നു ചിരിച്ചു.

''ഒരു സ്റ്റേജിലെത്തുമ്പോൾ... വാർത്തകളേക്കാൾ നിശബ്ദതയാണ് മനുഷ്യന് വേണ്ടിവരുന്നത്.''
സൂസൻ കുറച്ചുനേരം അവനെ നോക്കി.

''അല്ല.''

അവർ തലകുലുക്കി.

''നീ ഭയന്നിരിക്കുകയാണ്.''

മുറിയിൽ നിശബ്ദത വീണു. ജോർജ് ലൂക്കാസ് പോലും ഒന്നും പറഞ്ഞില്ല. റോബിൻസ് ജനലിന് പുറത്തുള്ള മഞ്ഞിലേക്ക് നോക്കിക്കൊണ്ട് 

''ആ ദ്വീപ്...'' അവൻ പതുക്കെ പറഞ്ഞു,

''...അത് ഒരു കഥ അല്ലായിരുന്നു.''

'പിന്നെ എന്തായിരുന്നു അത്?'

'ജീവനുള്ള എന്തോ ഒന്ന്.'

സൂസന്റെ മുഖത്തെ പുഞ്ചിരി മങ്ങി. അവർ പതുക്കെ മുന്നോട്ടു നടന്നു. അവിടെയിരുന്ന ചെക്ക്ബുക്ക് എടുത്തു. ഒന്നും പറയാതെ ചെക്കിൽ സൈൻ ചെയ്തു. തുകയുടെ കോളത്തിലാകട്ടെ ഒന്നും എഴുതിയതുമില്ല. 

ശേഷം അത് റോബിൻസിന്റെ മുന്നിലേക്ക് നീട്ടി.  'ബ്ലാങ്ക് ചെക്ക്..!'

റോബിൻസ് ചെക്കിലേക്ക് നോക്കി നിന്നു. സൂസൻ ക്ലാർക്ക് പറഞ്ഞു:  ഇത് നിനക്കുള്ളതാണ്. 

'ഹേ...മാം എനിക്കിതു വേണ്ട.    '

അവർ ഉടൻ തലകുലുക്കി. എന്നിട്ട് ചോദിച്ചു: 'എന്തുകൊണ്ട്..?'    

'എനിക്കിവിടെ തുടരാൻ കഴിയില്ല.'

സൂസൻ കസേരയിലേക്കിരുന്നു.

''നീ ഈ സ്ഥാപനത്തിന് വേണ്ടി എത്ര വലിയ ജോലിയാണ് ചെയ്തതെന്ന് അറിയാമോ..?'

''അതിന് ഞാൻ  ശമ്പളം വാങ്ങുന്നുണ്ടല്ലോ..!' 

അവർ ചെറുതായി ചിരിച്ചു.

'സാലറി..?'

അവർ നേരെ അവന്റെ കണ്ണിലേക്കു നോക്കി.

'സൊമാലിയ. കെനിയ, കോഗോ. ബോൺസിയ..

അവർ വിരലുകൾ മേശപ്പുറത്ത് തട്ടി.

''ഓരോ തവണയും നിന്റെ മരണവാർത്ത പ്രിന്റ് ചെയ്യേണ്ടി വരുമോ എന്നു ഞങ്ങൾ ഭയന്നിരുന്നു.' 
റോബിൻസ് മിണ്ടാതെ നിന്നു.

''ഈ ചെക്ക്...' സൂസൻ തുടർന്നു,

''...നീ ചെയ്ത ജോലിയുടെ വിലയല്ല.''

'പിന്നെ എന്താണത്?'

'ഒരു നന്ദി. നിന്റെ സാഹസീകതയ്ക്ക് ഈ നന്ദിയൊന്നും മതിയാകില്ലെന്നറിയാം.''

''നീ നിന്റെ ഒരോ ജോലിയും ചെയ്തു തീർക്കുമ്പോൾ...'

അവർ പതുക്കെ പറഞ്ഞു,

''...ജേണലിസം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഞങ്ങളെ വിശ്വസിപ്പിച്ചു.''

മുറിയിൽ വീണ്ടും നിശബ്ദത. ജോർജ് ലൂക്കാസ് പതുക്കെ തിരിഞ്ഞ് ജനലരികിലേക്ക് നടന്നു.

റോബിൻസും വികാരാധീനനായിരുന്നു. റോബിൻസ് ചെക്ക് എടുക്കാതെ തന്നെ നിന്നു.

''ഞാൻ ഇത് അർഹിക്കുന്നില്ല.''

''അപ്‌സലൂട്ടിലി റോങ്ങ്..'

സൂസന്റെ ശബ്ദം കഠിനമായി.

'നീ അത് വളരെ മുമ്പേ നേടിയതാണ്.'

അവർ എഴുന്നേറ്റ് നേരെ അവന്റെ മുന്നിലെത്തി.

''ഇവിടെ നീ ജോലി തുടരുകയാണെങ്കിലും... ഇല്ലെങ്കിലും ഈ ചെക്ക് നിനക്കുള്ളതാണ്. '

അവർ ആ ചെക്ക് അവന്റെ കൈയിൽ ബലമായി പിടിപ്പിച്ചു. റോബിൻസ് പ്രതികരിച്ചില്ല. ആ നിമിഷം അവൻ കേവലം ഒരു റിപ്പോർട്ടർ ആയിരുന്നില്ല. ഏറെ യാത്രചെയ്ത് ക്ഷീണിച്ച ഒരാളായി മാത്രമാണ് അവന് തോന്നിയത്.

കുറച്ചുനേരം കഴിഞ്ഞ് സൂസൻ മൃദുവായി ചോദിച്ചു

'നീ എങ്ങോട്ടാ പോകുന്നത്?'

റോബിൻസ് ചെറുതായി പുഞ്ചിരിച്ചു.

''നാട്ടിലേക്ക് '

'അതെവിടെയാണ്?'

'കേരളം''

ആവാക്ക് കേട്ടപ്പോൾ സൂസൻ തലകുനിച്ചു.

''വളരെ നല്ലത്..'

''കടലിനടുത്തുള്ള സ്ഥലങ്ങൾ മനുഷ്യനെ തിരികെ വിളിക്കാറുണ്ട്.

ഒരുകാര്യം കൂടി പറയാം. നിനക്ക് എപ്പോഴെങ്കിലും പത്രപ്രവർത്തന മേഖലയിലേക്ക് തിരികെ വരണമെന്നു തോന്നിയാൾ വേൾഡ് ടൈംസിലേക്കു വരാൻ മടിക്കരുത്. ഇവിടെയുള്ള നിന്റെ കസേരെ ഒഴിഞ്ഞു തന്നെ കിടക്കും.'

റോബിൻസ് ഒന്നും പറഞ്ഞില്ല. കാരണം ആ നിമിഷം അവന്റെ മനസ്സിലും മഴനനഞ്ഞ കേരളം തന്നെയായിരുന്നു.

പച്ചപ്പ്..  റെയിൽവേ സ്റ്റേഷൻ. നനഞ്ഞ മണ്ണിന്റെ മണം.

പക്ഷേ അതിനപ്പുറംആ ദ്വീപും.

അവനെ വീണ്ടും ദ്വീപ് കാത്തിരിക്കുന്നതു പോലെ.

(തുടരും)

ജോഷി ജോർജ്‌

നോവൽ ഇതുവരെ

നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം

https://vachakam.com/local/mysterious-plane-crash

പുലിറ്റ്‌സർ ജേതാവ്  അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!

https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth

പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം

https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky

പുലിറ്റ്‌സർ ജേതാവ്  അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!

https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion

പുലിറ്റ്‌സർ ജേതാവ്  നോവൽ 5  ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം

https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi

പുലിറ്റ്‌സർ ജേതാവ്  നോവൽ 6  രഹസ്യം ചുരുളഴിയുന്നു

https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd

പുലിറ്റ്‌സർ ജേതാവ് നോവൽ  7  പുതിയൊരു അന്വേഷണത്തിന്റെ ആരംഭം

https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation

പുലിറ്റ്‌സർ ജേതാവ്  - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം

https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty

പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ

https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again

പുലിറ്റ്‌സർ ജേതാവ്  നോവൽ 10  ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ

https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey

പുലിറ്റ്‌സർ ജേതാവ്  - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം

https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties

പുലിറ്റ്‌സർ ജേതാവ്  നോവൽ 12  തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം

https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival

പുലിറ്റ്‌സർ ജേതാവ്  നോവൽ 13  കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ

https://vachakam.com/article/pulitzer-prize-winner-novel-13-those-who-think-they-can-get-out-alive-in-the-cargo-hold

പുലിറ്റ്‌സർ ജേതാവ്  നോവൽ 14  കടലലേക്ക് പോകുന്ന നിഴൽ

https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 15 -  മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!

https://vachakam.com/article/pulitzer-prize-winner-novel-15-a-journey-to-cheppukulam-through-the-mind

പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?

https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive

പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!

https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong

പുലിറ്റ്‌സർ ജേതാവ് - നോവൽ 19 - നായകൻ കടലിന്റെ അഗാതതയിലേക്ക്..!

https://vachakam.com/article/pulitzer-prize-winner-novel-19-the-hero-goes-to-the-depths-of-the-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 20 - കടൽപരപ്പിലെ ബ്ലാക്ക്ഔട്ട് നിഗൂഢത, 17 മിനിറ്റ്‌

https://vachakam.com/article/pulitzer-winner-novel-20-blackout-mystery-on-the-seabed-17-minutes

പുലിറ്റ്‌സർ ജേതാവ് - നോവൽ 21 - എതിരാളിയുടെ തലയറുക്കുന്ന പ്രാകൃതർ

https://vachakam.com/local/pulitzer-winner-novel-21-the-primitives-who-behead-their-opponent

പുലിറ്റ്‌സർ ജേതാവ് - നോവൽ 22 - നിഴലുകളും നിലാവും ചേർന്ന് തീർത്ത ഭയാനക ദീപ്!
https://vachakam.com/article/pulitzer-prize-winner-novel-22-a-terrifying-island-made-of-shadows-and-the-moon

പുലിറ്റ്‌സർ ജേതാവ് - നോവൽ 23 - കടലമ്മയായി അലൂമ..!
https://vachakam.com/article/pulitzer-prize-winner-novel-23-alumna-as-kadalamma

പുലിറ്റ്‌സർ ജേതാവ് - നോവൽ 24 - ലോകം അറിയാത്ത അറിയേണ്ട അത്ഭുതം..

https://vachakam.com/article/pulitzer-prize-winner-novel-24-the-worlds-unknown-wonder

പുലിറ്റ്‌സർ ജേതാവ് - നോവൽ 25 - മൊട്ടിടുന്നത് പ്രണയമോ..? അറിയില്ല..!
https://vachakam.com/article/pulitzer-prize-winner-novel-25-is-it-love-that-makes-you-bald-i-donot-know

പുലിറ്റ്‌സർ ജേതാവ് - നോവൽ 26 - ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദി ...!

https://vachakam.com/article/pulitzer-prize-winner-novel-26-the-witch-who-makes-a-roast-chicken-fly

പുലിറ്റ്‌സർ ജേതാവ് - നോവൽ 27 - കരിഞ്ചാത്തനുമായി നേർക്കു നേർ..!
https://vachakam.com/article/pulitzer-prize-winner-novel-27-face-to-face-with-the-black-devil

പുലിറ്റ്‌സർ ജേതാവ് - നോവൽ 28 - പത്രപ്രവർത്തനം ഒരു രാജ്യത്തിന്റെ ആത്മാവിനെ പിടിച്ചെടുക്കുന്ന ശക്തി

https://vachakam.com/article/pulitzer-winner-novel-28-journalism-is-the-power-that-captures-the-soul-of-a-nation

പുലിറ്റ്‌സർ ജേതാവ് - നോവൽ 29 - അതിർത്തികൾ കടന്ന പ്രകമ്പനം
https://vachakam.com/article/pulitzer-winner-novel-29-a-vibration-that-crossed-boundaries

പുലിറ്റ്‌സർ ജേതാവ് - നോവൽ 30 - ശബ്ദവും നിശബ്ദതയും തമ്മിലുള്ള ഏറ്റുമുട്ടൽ..!

https://vachakam.com/article/pulitzer-prize-winner-novel-30-the-clash-between-sound-and-silence

പുലിറ്റ്‌സർ ജേതാവ് - നോവൽ 31 - ലോകം അറിയപ്പെടേണ്ട അത്ഭുത ദ്വീപ്

https://vachakam.com/article/pulitzer-prize-winner-novel-31-the-wonderful-island-that-the-world-should-know

പുലിറ്റ്‌സർ ജേതാവ് - നോവൽ 32 - റോബിൻസ് വീണ്ടും ന്യൂയോർക്കിൽ
https://vachakam.com/article/pulitzer-winner-novel-32-robbins-is-back-in-new-york


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam