എ പത്മകുമാറിനെ പുറത്താക്കുമോ? നടപടി തീരുമാനിക്കാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും

JUNE 14, 2026, 10:11 PM

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ പത്മകുമാറിനെതിരായ നടപടി തീരുമാനിക്കാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും.കേന്ദ്രകമ്മിറ്റി അംഗങ്ങൾ അടക്കം പങ്കെടുക്കുന്ന യോഗം രാവിലെ പത്ത് മണിക്കാണ് ചേരുന്നത്.

നടപടി ചർച്ച ചെയ്യാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്. ഇന്ന് ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി പത്മകുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാനുള്ള നടപടി എടുക്കാനാണ് സാധ്യത.

എന്നാൽ, കടുത്ത നടപടിയിലേക്ക് പാര്‍ട്ടി കടന്നാല്‍ ഉന്നതരുടെ പങ്കടക്കം പലതും വെളിപ്പെടുത്താനാണ് പത്മകുമാറിന്‍റെ നീക്കം. ജാമ്യത്തിലുള്ള പത്മകുമാറിനെ കാണാൻ വീട്ടിലെത്തുന്ന സുഹൃത്തുക്കളോട് പറയുന്നതെല്ലാം പാർട്ടിയെ വെട്ടിലാക്കുന്ന വിവരങ്ങളാണ്.

vachakam
vachakam
vachakam

അതേസമയം, പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരിച്ചത് മുതലുള്ള അംഗമാണ് എ പത്മകുമാർ.സ്വർണ്ണക്കൊള്ള വിവാദമായി നിന്നപ്പോഴും പത്മകുമാറിനെ ചേർത്ത് നിർത്തിയ സിപിഎം നടപടി വലിയ സംശയങ്ങളാണുണ്ടാക്കിയിരുന്നത്. പത്മകുമാർ തന്നെ സൂചിപ്പിച്ച സ്വർണ്ണക്കൊള്ളയിലെ ദൈവതുല്യരുടെ പേര് പുറത്തുവരാതിരിക്കാനുള്ള സംരക്ഷണകവചമെന്നായിരുന്നു ആക്ഷേപം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam