ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ: കാരണം കേട്ട് ഞെട്ടി ബന്ധുക്കൾ

FEBRUARY 18, 2026, 7:23 PM

ബെംഗളൂരു:  വിരമിച്ച ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു. സംഭവത്തിൽ ഇയാളെ  പൊലീസ് അറസ്റ്റ് ചെയ്തു.  സന്ധ്യ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് നാഗാലേശ്വര റാവുവാണ് കൊലപാതകം നടത്തിയത്. ബെംഗളൂരുവിലെ അലവഹള്ളിയിലുള്ള അപാർട്ട്മെന്റിലാണ് കൊലപാതകം നടന്നത്.

നാഗാലേശ്വര റാവുവിന് മാനസികവെല്ലുവിളി നേരിടുന്നുവെന്ന സംശയത്തിലാണ് പൊലീസുള്ളത്. 

ഇയാളുടെ പെരുമാറ്റത്തിൽ അസ്വഭാവികതയുണ്ടെന്നും വൈദ്യപരിശോധന പൂർത്തിയാവുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. 

vachakam
vachakam
vachakam

 താൻ മരിച്ചാൽ ഭാര്യയെ ആര് നോക്കുമെന്ന ആശങ്കയിലാണ് കൊലപാതകമെന്നാണ് ഇയാൾ പൊലീസിനോട് വിശദമാക്കിയത്. സന്ധ്യക്ക് ബന്ധുക്കളില്ലെന്നും ഭാവിയേക്കുറിച്ചുള്ള ഭീതി മൂലമാണ് കൊലപാതകമെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.  

ദമ്പതികൾക്ക് അമേരിക്കയിൽ താമസിക്കുന്ന ഒരു മകളുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇത് പ്രതിയുടെ മൊഴിക്ക് വിപരീതമാണ്. അതുകൊണ്ട് തന്നെ ഇയാളുടെ വാദങ്ങളിൽ പല സംശയങ്ങളും ഉയരുന്നുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോവുകയാണെന്ന് പൊലീസ് അറിയിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam