വിഎസിന് നൽകിയ ക്യാപ്പിറ്റൽ പണിഷ്മെന്‍റ് എനിക്കും ലഭിച്ചു; കോണ്‍ഗ്രസ് വേദിയിലെത്തി എ സുരേഷ് 

FEBRUARY 17, 2026, 9:31 AM

പാലക്കാട്:   വിഡി സതീശന്‍റെ പുതുയുഗയാത്രയിൽ പങ്കെടുത്ത് വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്. 

ഇന്നലെ വരെ ഞാൻ അനുഭവിച്ച സമ്മർദ്ദം വലുതായിരുന്നുവെന്നും ഇടതുപക്ഷം ഇടതുപക്ഷമല്ലതാവുന്നത് കാണുന്നുവെന്നും എ സുരേഷ് പറഞ്ഞു.

വി എസിന് നൽകിയ ക്യാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചുവെന്നും 13 വർഷം അനുഭവിച്ച വേദന ഇന്ന് മാറിയെന്നും എ സുരേഷ് പറഞ്ഞു. നെഹ്‌റുവിയൻ സോഷ്യലിസത്തിലൂടെ ഇടത് മൂല്യങ്ങൾ നടപ്പാക്കുന്നത് യുഡിഎഫ് ആണെന്നും എ സുരേഷ് പറഞ്ഞു. ഇനിയും ഒരുപാട് വിസ്മയങ്ങളുണ്ടാകുമെന്ന് വിഡി സതീശൻ പറഞ്ഞു.

vachakam
vachakam
vachakam

പാലക്കാട് ജില്ലയിലെ യാത്രയുടെ സമാപന സമ്മേളന വേദിയിൽ വെച്ച് എ സുരേഷിനെ വിഡി സതീശൻ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കെ മുരളീധരൻ അടക്കമുള്ള നേതാക്കളും വേദിയിലുണ്ടായിരുന്നു. ചടങ്ങിൽ കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിക്ക് ഭൂമിയുടെ രേഖകള്‍ വിഡി സതീശൻ കൈമാറി. 

ഇടതുസഹയാത്രികനായിരുന്ന ഹസ്കറും പാലക്കാട്ടെ പുതുയുഗ യാത്രയുടെ വേദിയിലെത്തി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam