കാസർകോട്: മദ്യപിച്ച് വാഹനം ഓടിച്ച് പൊലീസ് പിടിച്ചതിൽ വിശദീകരണവുമായി ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട എന്ന എസ്.ആർ. ധന്യ. മദ്യപിച്ച് വാഹനം ഓടിച്ച് പൊലീസ് പിടിച്ചതിൽ വിശദീകരണവുമായി ധന്യ രംഗത്തെത്തി.
ബിയർ കഴിച്ചാണ് വാഹനം ഓടിച്ചത്. എൻ്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണത്. മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ലായിരുന്നു. വീഡിയോ മറ്റുള്ളവർ എടുക്കേണ്ട എന്ന് കരുതിയാണ് പൊലീസ് കൈ കാണിച്ചതിൽ വാഹനം നിർത്താതിരുന്നതെന്നും അവർ പറഞ്ഞു.
ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചതിന് പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് തനിക്ക് വന്നിട്ടുള്ളത്. ജീവിതത്തില്‍ ആരെയും മദ്യപിക്കാന്‍ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട വിശദീകരിക്കുന്നു.
പരിശോധനയ്ക്കിടെ വാഹനം പൊലീസ് പിടിച്ചെടുത്തെന്നും വാഹനത്തില്‍ എംഡിഎംഎയായിരുന്നുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും വ്‌ളോഗര്‍ പറയുന്നു. ആളുകള്‍ തിരിച്ചറിയും എന്നതിനാലാണ് പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയത്. എന്നാല്‍ പിടിച്ചതിലും വലുതാണ് മാളത്തില്‍ എന്നുപറയുന്നതുപോലെയായിരുന്നു കാര്യങ്ങള്‍ എന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട പറയുന്നു.
കാസർകോട് അണങ്കൂരിൽ വെച്ചാണ് ഇവർ പിടിയിലായത്. വാഹന പരിശോധനയ്ക്കായി പൊലീസ് കൈ കാണിച്ചപ്പോൾ കാർ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു. കാറിനെ പിന്തുടർന്നെത്തിയാണ് പൊലീസ് ഇവരെ പിടികൂടിയത്. ബന്തിയോട് ഭഗവതി നഗറിൽ വെച്ചാണ് പൊലീസ് ധന്യയെ പിടികൂടിയത്. പിന്നീടുള്ള പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
