ലീഗ് സിറ്റി (ടെക്‌സാസ്): ടെക്‌സാസിലെ മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷം 'ആവണിത്തെന്നൽ 2026' ഓഗസ്റ്റ് 15ന് ലീഗ് സിറ്റിയിലെ ജോണി അരോൾഫോ സിവിക് സെന്ററിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കുമെന്നും ആ വേദിയിൽ വച്ച് ഡോ. സച്ച്‌മോർ തോമസിനെ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു.
അദ്ദേഹത്തിന്റെ മികച്ച സാമൂഹിക സേവനവും സമൂഹത്തിന് നൽകിവരുന്ന നിർലോഭമായ പിന്തുണയും പരിഗണിച്ചാണ് ഡോ. സച്ച്‌മോർ തോമസിന് ഈ പ്രത്യേക പുരസ്‌കാരം സമ്മാനിക്കുന്നത്.
നിലവിൽ ഗാൽവസ്റ്റൺ കൗണ്ടിയുടെ വിവിധ ഭാഗങ്ങളിലായി 13 ആരോഗ്യ-പരിചരണ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. സച്ച്‌മോർ തോമസിന്റെ സേവനശൃംഖലയിൽ ആശുപത്രികൾ, വയോജന പരിചരണകേന്ദ്രങ്ങൾ, മെമ്മറി കെയർ യൂണിറ്റുകൾ, മെഡിക്കൽ സ്പാകൾ, പ്രൈമറി കെയർ ക്ലിനിക്കുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉൾപ്പെടുന്നു.
കൂടാതെ, അദ്ദേഹം നിലവിൽ ഗാൽവസ്റ്റൺ കൗണ്ടി ഷെരിഫ് ഓഫീസിന്റെ ഔദ്യോഗിക മെഡിക്കൽ ഡോക്ടറായും സേവനമനുഷ്ഠിക്കുന്നു. ആരോഗ്യരംഗത്തെ സേവനങ്ങൾക്കൊപ്പം നമ്മുടെ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങളിലും അദ്ദേഹം എന്നും സഹായഹസ്തവുമായി മുന്നിലുണ്ട്. സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ കരുതലും ആത്മാർത്ഥമായ സേവനവും തുടർച്ചയായ പിന്തുണയും ഏറെ വിലമതിക്കപ്പെടുന്നതാണ്.
MSOLC-യുടെ പത്തുവർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വ്യക്തിയെ പൊന്നാട അണിയിച്ച് ആദരിക്കുന്നത്. ഈ ചരിത്രപരമായ ആദരവിന് അർഹനാകുന്നത് ഡോ. സച്ച്‌മോർ തോമസാണ്.
2026 ഓഗസ്റ്റ് 15ന് നടക്കുന്ന മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ (MSOLC) ഓണാഘോഷമായ 'അവണിത്തെന്നൽ 2026' വേദിയിൽ അദ്ദേഹത്തെ പൊന്നാട അണിയിച്ചും പ്രശംസാഫലകം സമ്മാനിച്ചും ആദരിക്കുന്നതാണ്.
MSOLCയുടെ വളർച്ചയ്ക്കും സമൂഹത്തിന്റെ ഐക്യത്തിനും കരുത്തേകിയ അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സേവനങ്ങൾക്കും തുടർച്ചയായ സഹകരണത്തിനും MSOLC കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
