കൊല്ലത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

FEBRUARY 21, 2026, 8:11 AM

കൊല്ലം: കൊല്ലത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിലായി.പിറവന്തൂർ വില്ലേജ് ഓഫീസിലെ അസിസ്റ്റൻ്റ് മുഹമ്മദ് ഖാൻ ആണ് പിടിയിലായത്. 

വസ്തുവിന്റെ ഫെയർ വാല്യു നിശ്ചയിക്കാൻ 10000 രൂപ പരാതിക്കാരന്റെ അമ്മയോട് ആവശ്യപ്പെട്ടു. വിവരം വിജിലൻസിൽ അറിയിച്ചതിനെ തുടർന്നാണ് നടപടി.വിജിലൻസ് ഡിവൈഎസ്പി എസ് എസ് ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്.പിറവന്തൂർ സ്വദേശി നിതിൻ നൽകിയ പരാതിയിലായിരുന്നു നടപടി. 

വിജിലൻസ് നൽകിയ തുകയുമായിട്ട് പരാതിക്കാരൻ മുഹമ്മദ് ഖാനെ സമീപിച്ചു. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികളുണ്ടോ എന്ന കാര്യവും വിജിലൻസ് പരിശോധിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam