മൂവാറ്റുപുഴ: സ്വത്ത് തട്ടിയെടുക്കാന്‍ കൂട്ടുനില്‍ക്കുകയും വ്യാജ പോക്സോ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നുമുളള പരാതിയില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ പ്രാഥമികാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്.
ഇടുക്കി മുട്ടം സ്വദേശിനി രമ്യ ജെ കളപ്പുര, ഭര്‍ത്താവ് ടിജോ ഫിലിപ്പ് എന്നിവരുടെ പരാതിയിലാണ് നടപടി. കോട്ടയം ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാത്യു ജോര്‍ജിനെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
പരാതിക്കാരിയുടെ ബന്ധുക്കളും കേസിലെ മറ്റു എതിര്‍കക്ഷികളുമായ കാഞ്ഞാര്‍ തെക്കേല്‍ ബിബി ജോസ്, കോളപ്ര കുടയത്തൂര്‍ പഴയയിടത്ത് ടിമ്മി മാത്യു, ഭാര്യ ജൂലിയറ്റ് ടിമ്മി എന്നിവര്‍ക്ക് വേണ്ടി സ്വത്ത് തട്ടിയെടുക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രമിച്ചുവെന്നാണ് പരാതി.
ഇതിനായി തന്നെയും ഭര്‍ത്താവിനെയും പോക്സോ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.
കേസെടുത്ത ശേഷം 3.5ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും സ്റ്റേഷനില്‍ തടഞ്ഞുവെച്ചുവെന്നും ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള വാഹനം നിയമവിരുദ്ധമായി പിടിച്ചെടുത്തുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. സിഐയുമായുള്ള ഫോണ്‍ സംഭാഷണവും പരാതിക്കാരി ഹാജരാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
