ഇടുക്കി: ഇടുക്കി അണക്കരയിൽ ഏഴാം ക്ലാസ്സുകാരനെ അദ്ധ്യാപകൻ മർദിച്ച സംഭവത്തിൽ വണ്ടൻമേട് പോലീസ് കേസെടുത്തു.
വ്യാഴാഴ്ചയാണ് അണക്കര ഗവൺമെൻറ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി ഉയർന്നത്. തമിഴ് മീഡിയം അധ്യാപകൻ ശിവകുമാറാണ് മർദ്ദിച്ചത്. കളിയാക്കി എന്നാരോപിച്ച് ചൂരൽ കൊണ്ട് തുടയിലും ദേഹത്തും അടിച്ചെന്നും മുഖത്ത് കൈകൊണ്ട് അടിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.
അധ്യാപകനോട് ഒരു മാസം അവധിയിൽ പോകാൻ പിടിഎ നിർദേശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
മാതാപിതാക്കൾ നൽകിയ പരാതിയിലാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കം ചുമത്തി പോലീസ് കേസെടുത്തത്. പരാതിയില്ലെന്ന് മാതാപിതാക്കൾ അറിയിച്ചെങ്കിലും അന്വേഷണം തുടരാനാണ് പോലീസിന്റെ തീരുമാനം.
പിടിഎ നടത്തിയ അന്വേഷണത്തിൽ ക്ലാസ് മുറിയിൽ മറ്റു കുട്ടികളുടെ മുന്നിൽ വച്ച് വടികൊണ്ട് പലതവണ അടിച്ചതായി കുട്ടികൾ പറഞ്ഞു. വിവരങ്ങൾ പ്രധാന അധ്യാപനെ അറിയിക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് അധ്യാപകനോട് ഒരുമാസം നിർബന്ധിത അവധിയിൽ പോകാൻ സ്കൂൾ പിടിഎ നിർദ്ദേശിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
