അതിദാരുണം; അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗത തടസം; ചികിത്സ വൈകിയ ആദിവാസി യുവാവ് മരിച്ചു

JUNE 11, 2026, 10:22 PM

വയനാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങിയതിനെ തുടർന്ന് ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ചു. അട്ടപ്പാടി വെള്ളമാരി ഉന്നതിയിലെ സജീവ് കുമാർ (25) ആണ് മരിച്ചത്.

പനിയും ശ്വാസതടസ്സവും മൂലം ഗുരുതരാവസ്ഥയിലായിരുന്ന സജീവ് കുമാറിനെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം.

ചുരത്തിലെ മന്ദംപ്പൊട്ടി പ്രദേശത്തിന് സമീപം റോഡിലേക്ക് മരം കടപുഴകി വീണതോടെ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഏറെ നേരം ഗതാഗതക്കുരുക്കിൽപ്പെട്ടു. ഏകദേശം ഒരു മണിക്കൂറിലധികം സമയം ആംബുലൻസ് ചുരത്തിൽ കുടുങ്ങിക്കിടന്നതോടെ രോഗിക്ക് അടിയന്തര ചികിത്സ ലഭിക്കുന്നതിൽ ഗുരുതരമായ കാലതാമസം നേരിട്ടു.

vachakam
vachakam
vachakam

വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്ന സജീവ് കുമാറിന്റെ ആരോഗ്യനില ഇതിനിടെ കൂടുതൽ വഷളാവുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.

സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിനും ദുഃഖത്തിനും ഇടയാക്കിയിട്ടുണ്ട്. മഴക്കാലത്ത് അട്ടപ്പാടി ചുരത്തിൽ പതിവായി മരങ്ങൾ വീഴുന്നതും ഗതാഗത തടസ്സം ഉണ്ടാകുന്നതും ചൂണ്ടിക്കാട്ടി, അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള സ്ഥിരം സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam