തിരുവനന്തപുരം കൗൺസിലർ ആർ. സുഗതന് സത്യപ്രതിജ്ഞയ്ക്കായി ഇടക്കാല ജാമ്യം

JULY 9, 2026, 1:37 AM

തിരുവനന്തപുരം വാഴോട്ടുകോണം വാർഡിലെ കൗൺസിലർ ആർ. സുഗതന് സത്യപ്രതിജ്ഞ ചെയ്യുന്നതിനായി നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂലൈ 13 വൈകിട്ട് 5 മണി മുതൽ ജൂലൈ 14 രാത്രി 9 മണി വരെയാണ് ജാമ്യത്തിന്റെ കാലാവധി. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ് ഈ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

സത്യപ്രതിജ്ഞ നടത്താൻ ഒരു ദിവസത്തെ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ ഗുരുദേവന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് ആർ. സുഗതൻ.

അതേസമയം, ആർ. സുഗതൻ വട്ടിയൂർക്കാവ് പോലീസിന്റെ റൗഡി പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിനെതിരെ വിവിധ കാലഘട്ടങ്ങളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

vachakam
vachakam
vachakam

സുഗതനെതിരെ രജിസ്റ്റർ ചെയ്ത പ്രധാന കേസുകൾ:

2019 ഓഗസ്റ്റ് 25: ഒരാളെ കല്ലുകൊണ്ട് ആക്രമിച്ച് കൊലപാതകശ്രമം നടത്തിയെന്ന കേസ്.

2023 ജൂലൈ 17: ഭർത്താവിനോടുള്ള വൈരാഗ്യം തീർക്കാനായി വീട്ടിൽ കയറി ഭാര്യയെ ആക്രമിച്ചെന്ന കേസ്.

vachakam
vachakam
vachakam

2023 ജൂലൈ 20: വീട്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങളും വീടും തകർത്തെന്ന കേസ്.

2025 മാർച്ച് 14: ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കൊലപാതകശ്രമക്കേസ്.

2025 ജൂലൈ 25: സുരക്ഷാ ജീവനക്കാരന് പണം നൽകാത്തതിനെ തുടർന്ന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന കേസ്.

vachakam
vachakam
vachakam

2026 ഫെബ്രുവരി 2: അന്നത്തെ എംഎൽഎ വി.കെ. പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് തടസ്സപ്പെടുത്തിയെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച കേസ്.

ഈ കേസുകൾ നിലനിൽക്കെയാണ് കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി ആർ. സുഗതനെ വാഴോട്ടുകോണം വാർഡിൽ സ്ഥാനാർഥിയാക്കി മത്സരിപ്പിക്കുകയും വിജയിക്കുകയും ചെയ്തത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam