കോഴിക്കോട്: ഡോക്ടറെ ആക്രമിച്ച സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആഗസ്റ്റ് മാസം പതിനാലാം തീയതി സനൂപിന്റെ മകളെ പനി ബാധിച്ച് ഇവിടെ ചികിത്സയ്ക്ക് കൊണ്ടുവന്നിരുന്നു.
അടുത്തദിവസം മെഡിക്കൽ കോളജിൽ എത്തിക്കുന്നത് വഴി തന്നെ കുട്ടി മരിച്ചിരുന്നു. അമിബിക് മസ്തിഷ്കജ്വരമായിരുന്നു മരണകാരണം. ഇതിൽ വീഴ്ച ആരോപിച്ചാണ് സനൂപിന്റെ ആക്രമണം.
മക്കളെ പുറത്ത് നിർത്തിയ ശേഷമാണ് സനൂപ് ഡോക്ടറുടെ മുറിയിലേക്ക് കയറുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. മക്കളെയും കൂട്ടിയാണ് സനൂപ് ആശുപത്രിയിലേക്കെത്തുന്നത്. കുട്ടികളുടെ സ്കൂൾ ബാഗ് വാങ്ങി കയ്യിൽ വെച്ചതിന് ശേഷം അതിനുള്ളിലാണ് ആയുധം വെച്ചത്.
കൊടുവാളിന്റെ പിടിഭാഗം ബാഗിന് പുറത്തേക്ക് തള്ളിനിൽക്കുന്നത് ദൃശ്യത്തിലുണ്ട്. ഡോക്ടറെ വിപിനെ വെട്ടിയതിന് പിന്നാലെ തന്നെ അവിടെയുള്ളവർ ഓടിക്കൂടി സനൂപിനെ ബലമായി പിടികൂടുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഡോക്‌ടർ വിപിൻ തലയിൽ കൈ പൊത്തിപ്പിടിച്ച് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്.
ഇന്നലെയാണ് താമരശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ ഡോക്ടറെ തലയ്ക്കു വെട്ടി പരിക്കേൽപിച്ചത്. നേരത്തെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഈ ആശുപത്രിയിൽ ചികിത്സ തേടിയ 9 വയസ്സുകാരിയുടെ അച്ഛൻ സനൂപ് ആണ് ആശുപത്രിയിലെ ഫിസിഷ്യൻ ഡോക്ടർ വിപിനെ വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഡോക്ടര്‍ വിപിൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്