കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാതെ നിയമസഭ തെരഞ്ഞടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തേടി സണ്ണി ജോസഫ്

FEBRUARY 18, 2026, 9:31 AM

ദില്ലി: നിയമസഭ തെരഞ്ഞടുപ്പില്‍ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാതെ തന്നെ മത്സരിക്കാനുള്ള സാധ്യത തേടി സണ്ണി ജോസഫ്.  കെ പി സി സി അധ്യക്ഷ പദവിയിലിരുന്ന് രമേശ് ചെന്നിത്തല 2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് തുറുപ്പുചീട്ടാക്കിയാണ് നീക്കം.  

ദില്ലിയിലെത്തിയ സണ്ണി ജോസഫ്, എ ഐ സി സി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. 

സിറ്റിംഗ് എം എല്‍ എമാരെ മത്സരിപ്പിക്കാനാണ് കോൺഗ്രസിലെ നിലവിലെ ധാരണ. അങ്ങനെയങ്കില്‍ കെ പി സി സി അധ്യക്ഷനായ പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫിനും പോർക്കളത്തിലേക്ക് ഇറങ്ങേണ്ടുവരും. കെ പി സി സി അധ്യക്ഷന്‍ മത്സരിച്ചാല്‍ പകരം ചുമതല നല്‍കുക എന്നതാണ് കോൺഗ്രസിന്‍റെ ശൈലി.

vachakam
vachakam
vachakam

ഇതനുസരിച്ചുള്ള ചര്‍ച്ചകൾ തുടങ്ങുകയും ചെയ്തിരുന്നു. തുടക്കത്തില്‍ ചുമതല കൈമാറി മത്സരിക്കാന്‍ സണ്ണി ജോസഫും സന്നദ്ധനായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കാലത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറേണ്ടതില്ലെന്ന നിലപാടിലേക്ക് സണ്ണി ജോസഫ് എത്തിയെന്നാണ് സൂചന. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam