ആലപ്പുഴ: കുട്ടമംഗലത്തിലെ സ്കൂളിൽ ഹെഡ്മാസ്റ്ററെ വിദ്യാർത്ഥികൾ മർദിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വിജനമായ പ്രദേശത്ത് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയുമായി ചില വിദ്യാർത്ഥികളെ കണ്ടതിനെ തുടർന്ന് പ്രധാനാധ്യാപകൻ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായതെന്ന് ആണ് ലഭിക്കുന്ന വിവരം.
ചോദ്യം ചെയ്തതിൽ പ്രകോപിതരായ ചില വിദ്യാർത്ഥികൾ ഹെഡ്മാസ്റ്ററെ ആക്രമിച്ചതായാണ് ലഭ്യമായ റിപ്പോർട്ടുകൾ. പരിക്കേറ്റ അധ്യാപകനെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
രണ്ടുമാസം മുൻപ്, ഇതേ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തെ തുടർന്ന് പി.ടി.എയുടെ ഇടപെടലോടെ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. സ്കൂൾ പരിസരത്ത് ശാസന ശക്തമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിരുന്നുവെന്നാണ് വിവരം. പുതിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെ ബന്ധപ്പെട്ട അധികാരികൾ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
