കുടുംബശ്രീ കേരള ചിക്കൻ ഫാം തുടങ്ങാം:  കുടുംബശ്രീ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു 

JULY 20, 2026, 9:27 AM

തിരുവനന്തപുരം: കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി ജില്ലകളിൽ പുതിയ ചിക്കൻ ഫാം ആരംഭിക്കുന്നതിന് അവസരം.

കുടുംബശ്രീ അയൽക്കൂട്ട/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ കർഷകർക്ക് അപേക്ഷിക്കാം. ഒരു കോഴിക്ക് 1.2 ചതുരശ്ര അടി സ്ഥലം എന്ന കണക്കിൽ 1000 മുതൽ 10000 കോഴികളെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന ഫാമുകളുളള കർഷകർക്കാണ് അപേക്ഷിക്കാനാവുക.

തിരഞ്ഞെടുക്കപ്പെടുന്ന കർഷകർക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്ക് ആവശ്യമായ തീറ്റയും കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നൽകും. കൂടാതെ വളർച്ചയെത്തിയ കോഴികളെ കമ്പനി തന്നെ തിരികെ വാങ്ങി വിപണനം ചെയ്യും.

vachakam
vachakam
vachakam

അപേക്ഷാ ഫോം www.keralachicken.org.in  ൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്  കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്/സി.ഡി.എസ് ഓഫീസുമായും, കൂടാതെ 0471-2448144 എന്ന നമ്പറിലും

ബന്ധപ്പെടാവുന്നതാണ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam