ശനിയാഴ്ചയും അവധി നൽകാൻ സർക്കാർ നീക്കം; സർവീസ് സംഘടനകളുടെ യോഗം 17ന്

OCTOBER 10, 2026, 12:26 AM

തിരുവനന്തപുരം: സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചായി ചുരുക്കാനുള്ള നിർദേശത്തിൽ സർവീസ് സംഘടനകളുടെ അഭിപ്രായം തേടുന്നു. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 17ന് രാവിലെ 11ന് ഓൺലൈൻ യോഗം ചേരും. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് യോഗം വിളിച്ചിരിക്കുന്നത്.

ഞായറാഴ്ചയ്ക്കു പുറമേ ശനിയാഴ്ചയും അവധി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ശനിയാഴ്ച അവധി അനുവദിക്കുന്നതിനെ ചില സംഘടനകൾ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ നിലവിലുള്ള പൊതുഅവധികളും ആകസ്മിക അവധികളും കുറയ്ക്കാനുള്ള നിർദേശത്തോട് ചില സംഘടനകൾക്ക് എതിർപ്പുണ്ട്. സംഘടനകളുടെ അഭിപ്രായങ്ങൾ ഈ മാസം 12നകം അറിയിക്കാനാണ് നിർദേശം.

ഭരണകാര്യക്ഷമത വർധിപ്പിക്കുന്നതിനും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങളും രണ്ട് അവധിദിനങ്ങളും നടപ്പാക്കാനാണ് ആലോചന. മുൻ ശമ്പള പരിഷ്കരണ കമ്മീഷനും വി.എസ്. അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരിക്കെ സമർപ്പിച്ച റിപ്പോർട്ടിലും സമാന നിർദേശം മുന്നോട്ടുവച്ചിരുന്നു.

vachakam
vachakam
vachakam

അഞ്ച് പ്രവൃത്തിദിനം എന്ന നിർദേശത്തോട് ഇടത്, വലത് അനുകൂല സർവീസ് സംഘടനകൾക്ക് പൊതുവെ യോജിപ്പുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ജീവനക്കാരുടെ അവകാശങ്ങളും അവധികളും വെട്ടിക്കുറയ്ക്കരുതെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി. ഗോപകുമാർ വ്യക്തമാക്കി.

അതേസമയം, പ്രവൃത്തിദിനങ്ങൾ കുറയ്ക്കുന്നത് സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്. അവധികൾ കുറയ്ക്കുന്നതിനുള്ള നിർദേശത്തിൽ സംഘടനകൾ എടുക്കുന്ന നിലപാടും സർക്കാർ സ്വീകരിക്കുന്ന തുടർതീരുമാനങ്ങളും നിർണായകമാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam