തിരുവനന്തപുരം: ശബരിമലയിലെ മണ്ഡലകാല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള എഡിഎം ആയി ഐഎഎസ് ഉദ്യോഗസ്ഥൻ ദിലീപ് കൈനിക്കരയെ നിയമിച്ചതിനെതിരെ ഹിന്ദു ഐക്യവേദി.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.
കോടതി നിയോഗിക്കുന്ന സ്‌പെഷ്യൽ കമ്മീഷണർ, ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി തുടങ്ങിയ സ്ഥാനങ്ങളിൽ ഇതുവരെ ഹിന്ദു ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ, ഒരു ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതലയിലേക്ക് ക്രൈസ്തവ ഉദ്യോഗസ്ഥനെ കൊണ്ടുവന്നതിലൂടെ ശബരിമലയെ മതേതര കേന്ദ്രമാക്കി മാറ്റി ഹിന്ദുക്കളുടെ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള നീക്കമാണ് യുഡിഎഫ് സർക്കാർ നടത്തുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബു ആരോപിച്ചു.
സന്നിധാനം, പമ്പ, നിലയ്ക്കൽ തുടങ്ങിയ മേഖലകളിലെ സർക്കാർതല ഏകോപനത്തിന് നാളിതുവരെ വിശ്വാസികളായ ഹിന്ദു ഉദ്യോഗസ്ഥരെ മാത്രമാണ് നിയോഗിച്ചിരുന്നത്.എന്നാൽ, ഇപ്പോഴത്തെ നിയമനം ഇതിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയത് ദുരുദ്ദേശ്യപരമാണെന്നും ശബരിമലയുടെ പവിത്രതയെ ബാധിക്കുന്നതാണെന്നും ആർ.വി ബാബു വിമർശനം ഉന്നയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
