സ്പീക്കറുടെ സ്റ്റാഫ് ചമഞ്ഞ് ലക്ഷങ്ങളുടെ ജോലി തട്ടിപ്പ് 

OCTOBER 9, 2026, 12:37 AM

 പൊന്നാനി: നിയമസഭാ സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫാണെന്ന് വ്യാജേന വിശ്വസിപ്പിച്ച് സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി. സംഭവത്തിൽ ഒരാൾ  പിടിയിലായി. 

മുമ്പ് സെക്രട്ടറിയേറ്റിൽ താൽക്കാലിക ജീവനക്കാരനായിരുന്ന ഇയാൾ എംഎൽഎ ഹോസ്റ്റൽ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.

പാലക്കാട് കോതകുറുശ്ശി സ്വദേശി മുഹമ്മദ് അലിയാണ് പൊലീസിന്റെ പിടിയിലായത്. കേരള സർക്കാരിന്റെ വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലും ജോലി വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

vachakam
vachakam
vachakam

മാസങ്ങൾ കഴിഞ്ഞിട്ടും ജോലിയോ പണമോ തിരികെ ലഭിക്കാതിരുന്നതിനെ തുടർന്ന് ഇരയായ പൊന്നാനി സ്വദേശി പൊലീസിനെ സമീപിക്കുകയായിരുന്നു. പൊന്നാനിക്ക് പുറമെ വിവിധ പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സമാനമായ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam