തൃശൂർ: തൃശൂർ–കുറ്റിപ്പുറം സംസ്ഥാനപാതയിൽ കൈപ്പറമ്പിൽ സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം.കുന്നംകുളം ഭാഗത്തു നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് പിന്നിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറുകയായിരുന്നു.അപകടത്തിൽ പതിനെട്ടോളം യാത്രക്കാർക്ക് പരിക്കേറ്റു.
വൈകിട്ട് 3.40 ഓടെയായിരുന്നു അപകടം.തലക്കോട്ടുകര റോഡിൽ നിന്നുള്ള യാത്രക്കാരെ കയറ്റുന്നതിനായി സ്വകാര്യ ബസ് പെട്ടെന്ന് നിർത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, കണ്ണൂർ ചെറുതാഴം രാമപുരത്ത് സ്വകാര്യ ബസ്സും പാർസൽ ലോറിയും കൂട്ടിയിടിച്ച് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു.പയ്യന്നൂർ-പിലാത്തറ ഭാഗത്തുനിന്ന് വരികയായിരുന്ന 'അനുശ്രീ' എന്ന സ്വകാര്യ ബസ്സും പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന പാർസൽ ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ കനത്ത ആഘാതത്തിൽ പാർസൽ ലോറി നിയന്ത്രണം വിട്ട് റോഡിന്റെ വശത്തേക്ക് ചരിഞ്ഞുമാറി.അപകടത്തിൽ ബസ്സിലുണ്ടായിരുന്ന പതിനഞ്ചോളം യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
