രക്തസാക്ഷി വിഷ്ണു ഫണ്ട് തട്ടിപ്പ് കേസ്; അച്ചടക്ക നടപടി നേരിട്ട മുൻ എൽസി സെക്രട്ടറി രവീന്ദ്രന് വീണ്ടും പാർട്ടി പദവി

OCTOBER 9, 2026, 3:55 AM

തിരുവനന്തപുരം: രക്തസാക്ഷി വിഷ്ണു ഫണ്ട് തട്ടിപ്പ് കേസിൽ അച്ചടക്ക നടപടി നേരിട്ട മുൻ എൽസി സെക്രട്ടറി രവീന്ദ്രനെ സിഐടിയു ഏരിയ കൺവീനറാക്കി.വി ശിവൻകുട്ടിയുടെ സമ്മർദ്ദത്തെ തുടർന്നാണ് രവീന്ദ്രന് ചുമതല നൽകിയതെന്നാണ് ഉയരുന്ന ആക്ഷേപം.

സിപിഎമ്മിന്‍റെ വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു തിരുവനന്തപുരം കൈതമുക്കിൽ വച്ച് 2008 ഏപ്രിൽ ഒന്നിനാണ് കൊല്ലപ്പെട്ടത്. വിഷ്ണുവിന്‍റെ കുടുംബത്തെ സഹായിക്കാൻ വഞ്ചിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് പിരിവ് നടത്തി. 10 ലക്ഷം രൂപയാണ് പിരിച്ചത്. അഞ്ച് ലക്ഷം രൂപ ലോക്കൽ സെക്രട്ടറി സ്വന്തം നിലയിൽ പിൻവലിച്ചെന്ന് വർഷങ്ങൾക്ക് ശേഷം പരാതിയെത്തി. ഈ സംഭവത്തിൽ പാർട്ടി അന്വേഷണവും നടപടിയും വന്നു.പിന്നാലെയാണ് നടപടി നേരിട്ട നേതാവിന് വീണ്ടും പദവി നൽകിയിരിക്കുകയാണ്.

അതേസമയം, രവീന്ദ്രന് വീണ്ടും പദവി നൽകിയതിനെതിരെ പാർട്ടിക്ക് പരാതി നൽകിയിരിക്കുകയാണ് വിഷ്ണുവിന്‍റെ കുടുംബം.രവീന്ദ്രന് ചുമതല നൽകുന്നതിൽ പ്രതിഷേധം ഉള്ളതിനാൽ സിഐടിയു ഏരിയ സമ്മേളനം മാറ്റിവെച്ചിരുന്നു.രവീന്ദ്രനെ പാർട്ടി നേതൃത്വം സഹായിക്കുന്നതിൽ പ്രതിഷേധിച്ച് കൊല്ലപ്പെട്ട വിഷ്ണുവിൻ്റെ സഹോദരൻ വിനോദ് പാർട്ടി വിടുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam