കൊല്ലം: കൊല്ലത്ത് അഭിഭാഷകനെയും സുഹൃത്തിനെയും മർദിച്ചെന്ന പരാതിയിൽ പൊലീസുകാരന് സസ്പെൻഷൻ. കണ്ണനല്ലൂർ സ്വദേശിയായ ഗുൽസറിനെയും സുഹൃത്തിനെയും അകാരണമായി മർദിച്ചെന്നായിരുന്നു പരാതി.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യം സഹിതം അഭിഭാഷകൻ ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നു. ഇരവിപുരം സ്‌റ്റേഷനിലെ സിപിഒ അൽ സഫീറിനെയാണ് സസ്പെൻഡ് ചെയ്തത്.
കൊല്ലത്ത് രാത്രിയിൽ സുഹൃത്തിനൊപ്പം ചായ കുടിക്കാൻ നിന്ന അഭിഭാഷകനെയും സുഹൃത്തിനെയുമാണ് അകാരണമായി പൊലീസുകാരൻ മർദ്ദിച്ചത്. ഒക്ടോബർ 7 ബുധനാഴ്ച രാത്രി 10 മണിയോടെ കൊല്ലം മേവറത്താണ് സംഭവം നടക്കുന്നത്. കൂട്ടുകാർക്കൊപ്പം ചായ കുടിക്കാൻ നിൽക്കുകയായിരുന്ന കണ്ണനല്ലൂർ സ്വദേശിയായ അഡ്വ. ഗുൽസറിനെയും സുഹൃത്ത് ഫൈസലിനെയുമാണ് സിവിൽ ഡ്രസിലായിരുന്ന അൽ സഫീർ മർദിച്ചത്.
മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലീസിന്റെ ക്രൂരത വ്യക്തമായത്. പ്രാഥമിക അന്വേഷണത്തിൽ പൊലീസുകാരന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ എം. ഹേമലത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
