കൊല്ലത്ത് അഭിഭാഷകനെയും സുഹൃത്തിനെയും മർദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

OCTOBER 9, 2026, 1:14 AM

കൊല്ലം: കൊല്ലത്ത് അഭിഭാഷകനെയും സുഹൃത്തിനെയും മർദിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കണ്ണനല്ലൂർ സ്വദേശിയായ അഭിഭാഷകൻ ഗുൽസർ, അദ്ദേഹത്തിന്റെ സുഹൃത്ത് എന്നിവരെ അകാരണമായി മർദിച്ചു എന്നാണ് പരാതി.

സംഭവത്തിൽ ഇരവിപുരം സ്‌റ്റേഷനിലെ സിപിഒ അൽ സഫീറിനെയാണ് സസ്പെൻഡ് ചെയ്തത്.അൽ സഫീർ അഭിഭാഷകനെ ലാത്തികൊണ്ട് അടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

തുടർന്ന്, ഈ സിസിടിവി ദൃശ്യങ്ങൾ സഹിതം അഭിഭാഷകൻ ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയതിനെത്തുടർന്നാണ് പോലീസുകാരനെതിരെ അടിയന്തര നടപടിയുണ്ടായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam