കോഴിക്കോട്: വെള്ളയിൽ കോന്നാട് ബീച്ചിൽ പടക്കം പൊട്ടിച്ച് പിറന്നാൾ ആഘോഷിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത് വെള്ളയിൽ പൊലീസ്. ഇന്ന് പുലർച്ചെ 12.30ഓടെയാണ് പിറന്നാൾ ആഘോഷിക്കാനെത്തിയ സംഘം ബീച്ചിൽ പടക്കം പൊട്ടിച്ചത്. രാത്രികാലങ്ങളിൽ വലിയ ശബ്ദത്തിൽ പടക്കം പൊട്ടിക്കുന്നതിനെതിരെ നാട്ടുകാരുടെ പരാതിയിൽ കഴിഞ്ഞ ദിവസങ്ങളിലും പൊലീസ് കേസെടുത്തിരുന്നു.
അർധരാത്രിയിലെ പടക്കപ്പൊട്ടിക്കൽ പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. കോന്നാട് ബീച്ചിൽ പിറന്നാൾ ആഘോഷിക്കാനെത്തുന്ന യുവാക്കളാണ് ഇത്തരം ആഘോഷങ്ങൾ നടത്തുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം.
രാത്രി 12 മുതൽ പുലർച്ചെ രണ്ട് വരെ തുടർച്ചയായി പടക്കം പൊട്ടിക്കുന്നത് പതിവായിരിക്കുകയാണെന്നും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് വലിയ ശല്യമാകുന്നുവെന്നും നാട്ടുകാർ പരാതിപ്പെടുന്നു. സംഭവത്തിൽ പൊലീസ് നടപടി തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
