വിദ്യാർഥികളുടെ മാനസികാരോഗ്യത്തിന്  കാമ്പയിനുമായി ആരോഗ്യവകുപ്പ്

OCTOBER 9, 2026, 12:54 AM

തിരുവനന്തപുരം: വിദ്യാർഥികളുടെ മാനസികാരോഗ്യസംരക്ഷണത്തിനും സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുമായി "സന്തോഷത്തോടെ പഠിക്കാം' എന്ന പേരിൽ സംസ്ഥാനവ്യാപക ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കുന്നതിനാണ് ക്യാമ്പയിനിൽ പ്രത്യേക പ്രാധാന്യം നൽകും. വിദ്യാഭ്യാസ വകുപ്പിന്‍റെ സഹകരണത്തോടെ ലോക മാനസികാരോഗ്യദിനാചരണത്തിന്‍റെ ഭാഗമായി ഒക്ടോബർ 12 മുതൽ 17 വരെ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.

വിദ്യാർഥികൾക്കായി ബോധവത്കരണ ക്ലാസുകൾ, സംവാദങ്ങൾ, കൗൺസലിംഗ് സെഷനുകൾ, സർഗാത്മക പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് സംബന്ധിച്ചും പ്രത്യേക ബോധവത്കരണം നൽകും.

vachakam
vachakam
vachakam

വിദ്യാർഥികളെ ലഹരിയുടെ പിടിയിൽപ്പെടുന്നതിൽ നിന്ന് രക്ഷിക്കുന്നതിനും ലഹരി ഉപയോഗത്തിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. തെറ്റായ കൂട്ടുകെട്ടുകളിലേക്കും വഴിതെറ്റിക്കുന്ന സാഹചര്യങ്ങളിലേക്കും കുട്ടികൾ എത്തിപ്പെടുന്നത് തടയുന്നതിനായി ആവശ്യമായ മാർഗനിർദേശവും കൗൺസലിംഗ് പിന്തുണയും ഉറപ്പാക്കും.

ആരോഗ്യവകുപ്പിന്‍റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്‍റെയും കീഴിലുള്ള സൈക്യാട്രിസ്റ്റുകൾ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, മാനസികാരോഗ്യ വിദഗ്ധർ, കൗൺസിലർമാർ തുടങ്ങിയവരുടെ സേവനം കാമ്പയിനായി പരമാവധി പ്രയോജനപ്പെടുത്താനും മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam