സിപിമ്മിന്റെ പരാജയകാരണം വോട്ടർപട്ടിക പരിഷ്ക്കരണം അല്ല: കെകെ ശൈലജ

OCTOBER 9, 2026, 12:05 AM

തിരുവനന്തപുരം: വോട്ടർപട്ടിക പരിഷ്ക്കരണമാണ് കേരളത്തിൽ എൽഡിഎഫ് പരാജയപ്പെടാൻ കാരണമെന്ന് പയാനാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ.

കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടായ ഭരണമാറ്റത്തിന് വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്‌ഐആർ കാരണമായെന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു കെകെ ശൈലജ.

വോട്ടർപട്ടിക പരിഷ്ക്കരണം പല കാരണങ്ങളിൽ ഒന്നാകാം. ഇടതുപക്ഷത്തിൻറെ വോട്ടുകൾ ഒഴിവാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്. അനധികൃതമായി വോട്ട് ചേർക്കാനും യുഡിഎഫ് എസ്ഐആറിനെ ഉപയോഗിച്ചു. എന്നാൽ അന്നത്തെ എൽഡിഎഫ് സർക്കാർ ജാഗ്രത കിട്ടിയതിനാൽ വലിയ അട്ടിമറി നടന്നിട്ടില്ലെന്നും ശൈലജ പറഞ്ഞു. 

vachakam
vachakam
vachakam

എന്നാൽ വോട്ടർ പട്ടിക പരിഷ്ക്കരണം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്ന് സിപിഎം നേതാവ് കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇത് സാധൂകരിക്കുന്ന കണക്കുകൾ ഉദ്ധരിച്ചുള്ള പഠന റിപ്പോർട്ടുകളുണ്ട്. ബിജെപിയുടെ വിജയത്തിലും അത് പ്രതിഫലിച്ചു. അല്ലാതെയും കോൺഗ്രസ് വോട്ട് മറിച്ചിട്ടുണ്ട്. എസ്ഐആറിൻറെ ആനുകൂല്യം യുഡിഎഫിനും ബിജെപിക്കും കിട്ടിയിട്ടുണ്ട്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ബിജെപിക്ക് ഇതിൻറെ ആനുകൂല്യം കിട്ടുമെന്നും ബാലഗോപാൽ ആരോപിച്ചു.

അതേസമയം കേരളത്തിൽ ഇടതുപക്ഷ സർക്കാരിന്റെ പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമാണെന്നും തിരഞ്ഞെടുപ്പ് ഫലത്തെ എസ്‌ഐആറുമായി ബന്ധിപ്പിക്കാനാകില്ലെന്നുമാണ് കോൺഗ്രസിന്റെ നിലപാട്. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ എസ്‌ഐആറുമായി ബന്ധിപ്പിക്കുന്നത് യാഥാർഥ്യങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണെന്നും ജനവിധിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരമാണെന്നുമാണ് കോൺഗ്രസ് വാദിക്കുന്നത്. സിജെപിയുടെ ആരോപണങ്ങൾ ബിജെപിക്ക് രാഷ്ട്രീയമായി സഹായകരമാകുന്ന രീതിയിലുള്ളതാണെന്നും കോൺഗ്രസ് വിമർശിക്കുന്നു.


vachakam
vachakam
vachakam

 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam