ടെൽ അവീവ്: ഫ്ലൈ ദുബായ് വിമാനത്തിലെ ഇന്ത്യൻ ക്യാപ്റ്റന് സ്മിത് മച്ഛാറിന് ആദരം. ഇസ്രയേലിന്റെ പ്രസിഡൻഷ്യൽ പുരസ്കാരം സമ്മാനിക്കും.
സ്മിത് മച്ഛാറിന് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരമായ 'പ്രസിഡൻഷ്യൽ അവാർഡ് ഫോർ സിവിലിയൻ ഹീറോയിസം' സമ്മാനിക്കുമെന്ന് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് വ്യക്തമാക്കി.
ഫ്ലൈദുബായ് വിമാനത്തിലെ തട്ടിക്കൊണ്ടുപോകൽ ശ്രമം പരാജയപ്പെടുത്തുകയും വിമാനം സുരക്ഷിതമായി താഴെയിറക്കുകയും ചെയ്ത മച്ഛാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ രംഗത്ത് വന്നിരുന്നു. വിമാനത്തിലെ 174 യാത്രക്കാരിൽ ഭൂരിഭാഗവും ഇസ്രായേലികളായിരുന്നു. വിമാനം തകരാതെ രക്ഷിക്കാൻ സഹായിച്ച ആറ് ഇസ്രയേലി യാത്രക്കാർക്ക് പ്രസിഡൻഷ്യൽ മെഡൽ ഫോർ സിവിലിയൻ ഹീറോയിസം സമ്മാനിച്ചു.
ക്യാപ്റ്റൻ സ്മിതിന്റെ ധൈര്യത്തെയും പ്രൊഫഷണലിസത്തെയും പ്രശംസിച്ച പ്രസിഡന്റ്, അദ്ദേഹം ആശുപത്രി വിട്ട് പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത ശേഷം നേരിട്ട് അവാർഡ് സമ്മാനിക്കുമെന്ന് വ്യക്തമാക്കി. ചികിത്സയിൽ കഴിയുന്ന സ്മിതിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നെതന്യാഹു സംസാരിച്ചിരുന്നു. ഒമാൻ പൗരനായ സഹപൈലറ്റ് ഹമ്മാം അൽ-ഹമ്മാമി കോക്ക്പിറ്റിനുള്ളിൽ വെച്ച് ക്രാഷ് ആക്സ് ഉപയോഗിച്ച് ക്യാപ്റ്റൻ സ്മിത്തിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ് സ്മിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
