കുവൈത്തിൽ ഡ്രോൺ ആക്രമണശ്രമം പ്രതിരോധിച്ചു; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കാൻ നിർദേശം

NOVEMBER 18, 2026, 6:19 AM

കുവൈറ്റിനെ ലക്ഷ്യമിട്ടൊരു ഡ്രോൺ ആക്രമണ ശ്രമം വ്യോമസേന തടഞ്ഞതായി ഔദ്യോഗികമായി അറിയിച്ചു. കുവൈത്ത് സായുധസേനയുടെ ജനറൽ സ്റ്റാഫ് ആണ് ഈ വിവരം പുറത്തുവിട്ടത്. ചൊവ്വാഴ്ച രാത്രിയാണ് ഡ്രോൺ ആക്രമണശ്രമം ഉണ്ടായത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയാണെങ്കിൽ, അത് ആകാശത്ത് ഡ്രോണുകളെ തടയാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായിരിക്കുമെന്ന് സൈന്യം വിശദീകരിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും, അധികാരികൾ പുറത്തുവിടുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സൈന്യം അഭ്യർത്ഥിച്ചു.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും നിർദേശമുണ്ട്. ഡ്രോണുകൾ എവിടെ നിന്നാണ് വന്നതെന്നോ, ആക്രമണത്തിന്റെ ലക്ഷ്യം എന്തായിരുന്നുവെന്നോ സൈന്യം വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിൽ ആളപായമോ, നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ വിവരങ്ങളൊന്നും ലഭ്യമല്ല.

vachakam
vachakam
vachakam

ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സുരക്ഷാ സംഘർഷങ്ങൾക്കിടയിലാണ് കുവൈറ്റിൽ വീണ്ടും ഡ്രോൺ ആക്രമണ ഭീഷണി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യോമ പ്രതിരോധ സംവിധാനങ്ങൾ സ്വീകരിച്ച നടപടികൾ സൈന്യം സ്ഥിരീകരിച്ചു. അതേസമയം, യെമനിലെ ഹൂത്തി വിമതരുടെ സൈനിക കേന്ദ്രങ്ങൾ സൗദി സഖ്യസേന തകർത്തതായി മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു. സനാ, ഹോദൈദ, അംറാൻ, സാദ എന്നീ പ്രവിശ്യകളിലായി ഹൂത്തികളുടെ 60 സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും നശിപ്പിച്ചുവെന്ന് സഖ്യസേനയുടെ വക്താവ് വ്യക്തമാക്കി.

യെമനിലെ ഔദ്യോഗിക ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയാണ് ഈ നടപടി സ്വീകരിച്ചത്.

vachakam
vachakam
vachakam

ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ഹൂത്തികളുടെ ആക്രമണ ശേഷി ഇല്ലാതാക്കുക, കടൽ വഴിയുള്ള ഭീഷണികൾ തടയുക എന്നിവയായിരുന്നു ഈ സൈനിക നീക്കത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. പർവതങ്ങളിലെ തുരങ്കങ്ങളിൽ ഒളിപ്പിച്ച ബാലിസ്റ്റിക് മിസൈൽ സംഭരണ കേന്ദ്രങ്ങളും, ഡ്രോണുകൾ നിർമ്മിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളും സഖ്യസേന തകർത്തു. കഴിഞ്ഞ ചൊവ്വാഴ്ച റിയാദിനെ ലക്ഷ്യമിട്ട് ഹൂത്തികൾ വിക്ഷേപിച്ച ഒരു ഡ്രോൺ സഖ്യസേന ആകാശത്ത് വെച്ച് വെടിവെച്ച് നശിപ്പിച്ചിരുന്നു.

ഈ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് സഖ്യസേനയുടെ ശക്തമായ തിരിച്ചടി ഉണ്ടായത്.

English Summary: Kuwait's Air Force successfully repelled a drone attack attempt targeting the country. The Kuwaiti Armed Forces General Staff confirmed the Tuesday night incident, stating air defense systems engaged the drones. The military urged citizens not to panic and to follow official security instructions, advising reliance solely on official information sources. The origin and specific targets of the drones were not disclosed, and no information on casualties or damages has been released. This drone threat emerges amid ongoing security tensions in the Gulf region, with the military confirming actions to ensure national security. Meanwhile, the Saudi-led coalition destroyed 60 Houthi rebel military centers in Yemen, targeting their ballistic missile and drone capabilities following a recent Houthi drone attack on Riyadh.

vachakam
vachakam
vachakam

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Kuwait News, Drone Attack, Middle East Security, Gulf Region, Houthi Rebels, Yemen War, Saudi Coalition

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam