ജന്തർ മന്തറിൽ ഒക്ടോബർ 10-ന് സി.ജെ.പി  നടത്താനിരുന്ന പ്രതിഷേധത്തിന് ദില്ലി പോലീസ് അനുമതി നിഷേധിച്ചു 

OCTOBER 9, 2026, 1:52 AM

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍ മന്തറിൽ സിജെപി നാളെ (ഒക്ടോബർ 10-)ന് നടത്താനിരുന്ന   പ്രതിഷേധത്തിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് കമ്മീഷണര്‍ നൂപുര്‍ പ്രസാദ് അവകാശപ്പെട്ടു. 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാനെ നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ താഴെയിറക്കിയ മാതൃകയിലാണ് സിജെപി ജന്തര്‍ മന്തര്‍   സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

പ്രതിഷേധത്തിന് 10 ദിവസം മുന്‍പ് അനുമതി തേടണമെന്ന വ്യവസ്ഥ സിജെപി പാലിച്ചില്ലെന്നും പൊലീസ് പറയുന്നു. സിജെപി പ്രക്ഷോഭത്തെ നേരിടാന്‍ ഡല്‍ഹി മെട്രോയുടെ 57 സ്റ്റേഷനുകള്‍ ഇന്നും നാളെയും അടച്ചിടും.   

vachakam
vachakam
vachakam

പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സിജെപിയും കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുന്നത്.   കേവലം ഒരു ദിവസത്തെ ധര്‍ണയില്‍ സമരം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജന്തര്‍ മന്തറില്‍ തുടര്‍ച്ചയായ പ്രക്ഷോഭത്തിന് തയാറെടുത്ത് ബാഗുകള്‍ പാക്ക് ചെയ്തു വരണമെന്നുമാണ് സിജെപിയുടെ ആഹ്വാനം.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam