തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിജെപി ഉയർത്തിയ ആരോപണം തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കേരളത്തിലെ എൽഡിഎഫ് തോൽവി എസ്ഐആർ അട്ടിമറിയുടെ ഫലം എന്നായിരുന്നു സിജെപി ആരോപണം.
കേരളത്തിലെ വിജയം കനത്ത യുഡിഎഫ് തരംഗം കൊണ്ടാണെന്നും കേരളത്തിലേതും അട്ടിമറിയാണെങ്കിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻവിജയം നേടാൻ എങ്ങനെ കഴിഞ്ഞുവെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
തദ്ദേശഭരണ തെരഞ്ഞെടുപ്പ് ആ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല. എസ്ഐആർ ഉണ്ടായിരുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിൽ ഇടതുപക്ഷത്തിന്റെ മൂന്നു സീറ്റുകളിൽ ബിജെപിക്ക് ജയിക്കാനായി. സിജെപിയുടെ ആരോപണത്തിൽ അവർ തന്നെ വിശദീകരിക്കണം. പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
