കളമശേരി കൂട്ടബലാത്സംഗക്കേസ്: യുവതികളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്

OCTOBER 8, 2026, 11:56 PM

കൊച്ചി: കളമശേരി കൂട്ടബലാത്സംഗക്കേസിൽ കൂടുതൽ യുവതികളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്. കേസിലെ മുഖ്യപ്രതിയായ ആലപ്പുഴ സ്വദേശി ശ്രീരാജ് സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് 15 യുവതികളെ അഭിമുഖത്തിനെന്ന പേരിൽ വിളിച്ചുവരുത്തിയതായി അന്വേഷണസംഘം കണ്ടെത്തിയെന്നാണ് വിവരം. ശ്രീരാജിന്റെ കൈവശത്തുനിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകളിൽനിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

പട്ടികയിലുള്ള യുവതികൾക്കും സമാനമായ രീതിയിൽ പീഡനം നേരിടേണ്ടിവന്നിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. കേസിലെ അതിജീവിതയെയും ജോലി അഭിമുഖത്തിന്റെ പേരിൽ വിളിച്ചുവരുത്തിയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിൽ പട്ടികയിലുള്ള 15 യുവതികളെയും നേരിട്ട് സമീപിച്ച് മൊഴി രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

സ്പായുടെ മറവിൽ യുവതികളെ ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്ന റാക്കറ്റ് പ്രവർത്തിച്ചിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. കേസിലെ പ്രതികളുടെയും ഇവർ നടത്തിയിരുന്ന സ്പാകളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചതായാണ് വിവരം.

vachakam
vachakam
vachakam

ശ്രീരാജ്, ജിത്ത് മാർട്ടിൻ, ശരണ്യ, സഞ്ജു എന്നിവരാണ് കേസിൽ ഇതുവരെ അറസ്റ്റിലായ നാലുപേർ. ഇവരെ അതിജീവിത തിരിച്ചറിഞ്ഞിരുന്നു. അമ്മു എന്നറിയപ്പെടുന്ന ശരണ്യയടക്കമുള്ളവർ തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി അതിജീവിത പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

രാസലഹരി നൽകി പീഡിപ്പിച്ചെന്ന അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളുടെ ഗുണ്ടാബന്ധങ്ങളെക്കുറിച്ചും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam