ഇടുക്കി: മാസപ്പടി കേസിലെ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. തനിക്ക് തിരിച്ചടി നേരിട്ടപ്പോഴും കേസിൽ പിണറായി വിജയൻ കുടുങ്ങുമെന്ന് പറഞ്ഞിരുന്നു. വിധി സർവാത്മനാ സ്വാഗതം ചെയ്യുകയാണെന്നും സിപിഎം ഉയർത്തിയ വാദങ്ങൾ ദുർബലമാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
കേസിൽ സർക്കാരിന് തുറന്ന നിലപാടാണുള്ളതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഇഡി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഇരുവർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലപാടിനെ അനുകൂലിക്കുന്നതാണ് കോടതി ഉത്തരവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
