ബിഎംഎസ് പ്രവർത്തകൻ വിനയൻ വധക്കേസ്: ഒന്നാം പ്രതി കുറ്റക്കാരൻ; ടി.കെ. രജീഷ് ഉൾപ്പെടെ ഏഴ് പേരെ വെറുതെവിട്ടു

OCTOBER 9, 2026, 1:53 AM

കണ്ണൂർ: ബിഎംഎസ് പ്രവർത്തകൻ വടക്കേചാലിൽ വിനയനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി. സിപിഎം പ്രവർത്തകനായ ജമീന്റവിട ബിജുവിനെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. കേസിലെ ശിക്ഷ ഈ മാസം 12ന് വിധിക്കും.

കേസിലെ മറ്റ് ഏഴ് പ്രതികളെയും കോടതി വെറുതെവിട്ടു. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ. രജീഷും വെറുതെവിട്ടവരിൽ ഉൾപ്പെടുന്നു.

2009 മാർച്ച് 12നാണ് വിനയൻ കൊല്ലപ്പെട്ടത്. ടി.പി. വധക്കേസിൽ അറസ്റ്റിലായ ടി.കെ. രജീഷിനെ ചോദ്യം ചെയ്തപ്പോഴാണ് വിനയൻ വധക്കേസിലെ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചതെന്നാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam