മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവ് സർക്കാരിന് തിരിച്ചടിയല്ലെന്ന് രമേശ് ചെന്നിത്തല

OCTOBER 9, 2026, 2:09 AM

കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാമെന്ന ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്നും ഉത്തരവ് വിശദമായി പരിശോധിച്ച ശേഷം തുടർനടപടികളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ പ്രാഥമിക അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർണായക ഉത്തരവാണ് പുറപ്പെടുവിച്ചത്. ഇ.ഡി. നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം തുടരുന്നതിനിടെയാണ് കോടതിയുടെ ഇടപെടൽ.

അഴിമതിയുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹർജിക്കാരൻ, കേസെടുത്ത് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് പകരം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പ്രാഥമിക അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam