മുത്തങ്ങ സമരം; പോലീസ് മർദ്ദനത്തിനിരയായ മുൻ ഡയറ്റ് അധ്യാപകൻ കെ. കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ നൽകാൻ ഉത്തരവിറക്കി സർക്കാർ 

OCTOBER 9, 2026, 9:28 PM

തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പോലീസ് മർദ്ദനത്തിനിരയായ മുൻ ഡയറ്റ് അധ്യാപകന് 12.5 ലക്ഷം രൂപ നൽകാൻ സർക്കാർ ഉത്തരവിറക്കി.മുൻ ഡയറ്റ് അധ്യാപകൻ കെ. കെ. സുരേന്ദ്രനാണ് നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവിറക്കിയത്.സമരകാലത്ത് സുരേന്ദ്രന് നേരിടേണ്ടി വന്ന ക്രൂരമായ പോലീസ് പീഡനങ്ങൾ കണക്കിലെടുത്താണ് സർക്കാർ നടപടി.

നഷ്ടപരിഹാര ഉത്തരവ് വരുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സുരേന്ദ്രൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തന്റെ അവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു.നഷ്ടപരിഹാരത്തുക സർക്കാരിന് സാമ്പത്തിക ബാധ്യത വരുത്താതെ, മർദ്ദനത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ ഈടാക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. 

അതേസമയം, നഷ്ടപരിഹാരം നൽകാൻ കോടതി ആദ്യം ഉത്തരവിട്ടത് 2021-ലാണ്. എന്നാൽ, ഈ വിധിക്കെതിരെ സർക്കാരും രണ്ട് പോലീസ് ഉദ്യോഗസ്ഥരും അപ്പീൽ നൽകുകയായിരുന്നു. തുടർന്ന് 2026-ൽ കൽപ്പറ്റ കോടതി നഷ്ടപരിഹാരത്തുക 12.5 ലക്ഷമായി ഉയർത്തി വിധി പ്രസ്താവിച്ചു.തുടർന്ന്, കേസിൽ ഇനിയും മേൽക്കോടതികളിൽ അപ്പീലിന് പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിർദേശം നൽകുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam