പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷ; പരാതിക്കാരന് ഒന്നാം റാങ്ക് 

OCTOBER 9, 2026, 10:42 AM

തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പുറത്തുവന്നു. പരീക്ഷയിലെ മൂല്യനിർണയ വീഴ്ച ചൂണ്ടിക്കാട്ടി പരാതി നൽകിയ ശ്യാമിന് പുതിയ പട്ടികയിൽ ഒന്നാം റാങ്ക് ലഭിച്ചു. നേരത്തെ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നാം പേപ്പറിലെ 58 മാർക്കിന്റെ ഉത്തരങ്ങൾ നേരത്തെ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതാണ് റാങ്ക് പട്ടികയിൽ മാറ്റമുണ്ടാകാൻ കാരണം. ഈ ഉത്തരങ്ങൾ കൂടി മൂല്യനിർണയം നടത്തിയതോടെയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.

കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി 2022-ൽ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരീക്ഷ. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ, പെർസ്പെക്ടീവ് പ്ലാനിംഗ് ഡിവിഷൻ, പ്ലാനിംഗ് കോർഡിനേഷൻ ഡിവിഷൻ എന്നിവിടങ്ങളിലെ തസ്തികകളിലേക്കായിരുന്നു നിയമനം.  പരീക്ഷയുടെ ഒന്നാം പേപ്പറിലെ ഒൻപത് മുതൽ 18 വരെ ചോദ്യങ്ങളായ 10 വിവരണാത്മക ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് ഡിജിറ്റൽ ഓൺ-സ്ക്രീൻ മാർക്കിങ് സംവിധാനത്തിൽ മൂല്യനിർണയത്തിനായി ഉൾപ്പെടുത്താതിരുന്നത്.

ആകെ 58 മാർക്കിന്റെ ഉത്തരങ്ങൾ ഒഴിവാക്കപ്പെട്ടതോടെ മൂല്യനിർണയം അപൂർണമാവുകയും ഇതിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറാക്കുകയും ചെയ്തു.  റാങ്ക് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ശ്യാം വിവരാവകാശ നിയമപ്രകാരം (ആർടിഐ) ഉത്തരക്കടലാസിന്റെ പകർപ്പ് കൈപ്പറ്റി പരിശോധിച്ചതോടെയാണ് വീഴ്ച പുറത്തുവന്നത്. ഇതോടെ പിഎസ്‌സിക്കെതിരെ വിമർശനം ഉയർന്നു. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam