തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കുന്നതിൽ സർക്കാർ അനാവശ്യ ധൃതിയോ തിടുക്കമോ കാണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ.
പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരായ കേസായതിനാൽ നടപടികളിൽ തിടുക്കം കൂട്ടാതെ വ്യക്തത വരുത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് സതീശൻ അറിയിച്ചു.
വ്യക്തിപരമായ വിഷയങ്ങളിലേക്ക് കടക്കാതെ വ്യക്തമായ നിയമോപദേശം തേടിയാണ് മുന്നോട്ടുപോയത്. സുപ്രീംകോടതി വിധികൾ കർശനമായി പാലിച്ചുകൊണ്ട് കേസെടുക്കാനാണ് തീരുമാനം.ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി കോടതി ഉത്തരവ് പ്രകാരം ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, മാസപ്പടിയില്‍ ഇ ഡി നല്‍കിയ കത്തില്‍ പിണറായിക്കും റിയാസിനുമെതിരെ അഴിമതിക്ക് കേസെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.എഫ്ഐആർ ഇട്ട് കേസെടുക്കാൻ വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോതി നിർദ്ദേശം നൽകുകയായിരുന്നു.ഇരുവർക്കുമെതിരെ അഴിമതി തടയല്‍ നിയമ പ്രകാരം എഫ്ഐആർ രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. ഇതോടെ അഴിമതി കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായിയും മുന്‍ മന്ത്രി റിയാസും പ്രതിപട്ടികയിൽ ഉൾപ്പെടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
