തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.ഈ സാഹചര്യത്തിൽ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്‌ടം ഉണ്ടായതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇലന്തൂർ പഞ്ചായത്തിലെ തുമ്പമൺചിറ, വരട്ടുചിറ ഭാഗങ്ങളിലും, നാരങ്ങാനം പഞ്ചായത്തിൻ്റെ 12-ാം വാർഡിൽ, ഭജനമഠം ഭാഗത്തുമാണ് ഏറെ നാശനഷ്ടങ്ങൾ ഉണ്ടായത്.
അഞ്ഞിലിമരം കടപുഴകി വീണ് ഉറുമ്പിൽ കിഴക്കേതിൽ ലേഖയുടെ വീട് പൂർണ്ണമായി തകർന്നു. ഇതോടൊപ്പം മറ്റു നാലൊളം വീടുകൾ ഭാഗികമായും തകർന്നു.തകർന്ന വീടുകളിലെ ഗ്യഹോപകരണങ്ങളും ഇലക്ട്രോണിക്ക് ഉപകരണങ്ങളുമെല്ലാം ഉപയോഗ ശൂന്യമായി. നിരവധി വൈദ്യുതി പോസ്‌റ്റുകളും ഒടിഞ്ഞ് വീണ് പ്രദേശത്തെ വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുണ്ട്.
കാർഷിക മേഖലയായ തുമ്പമൺതറയിൽ വൻ കൃഷി നാശവും ഉണ്ടായി. നാരങ്ങാനം പഞ്ചായത്തിലെ 12 ആം വാർഡിൽ ഭജനമഠം ഭാഗത്തും വലിയ നാശനഷ്‌ടങ്ങളാണ് ഉണ്ടായത്. ചുട്ടുമണ്ണിൽ പുരുഷോത്തമനാചാരിയുടെ വീടിന് മുകളിൽ ആഞ്ഞിലി മരം വീണ് വീട് ഭാഗീകമായി തകർന്നു. ചുട്ടുമണ്ണിൽ രാജേഷിൻ്റെ വീടിനും മരം വീണ് ഭാഗീകമായി നാശനഷ്‌ടം ഉണ്ടായിട്ടുണ്ട്. രാജൻകുട്ടി ചേനംചിറമുരുപ്പൽ എന്ന ആളുടെയും വിടിനും നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
