കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയിൽ അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം.
വൈകുന്നേരം ഏഴോടെയാണ് അപകടമുണ്ടായത്. ചങ്ങനാശേരിയിൽ നിന്ന് കോട്ടയത്തേക്ക് വന്ന താണ്ടപ്ര ബസാണ് അപകടത്തിനിടയാക്കിയത്.
ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ ബസ്സിനടിയിൽ അഞ്ച് പേർ കുടുങ്ങി, ഇതിൽ. രണ്ടു പേരുടെ നില ഗുരുതരമാണ്.
ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫുട്പാത്തിന്റെ ബാരിക്കേഡും സമീപത്തെ പോസ്റ്റും അപകടത്തിൽ തകർന്നു. കടയിലേക്കും ഇടിച്ചു കയറി.
അപകടത്തിന് പിന്നാലെ ബസില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലിസും നാട്ടുകാരും ചേർന്ന് പിടിച്ചു. കനത്ത മഴയിലും ഗതാഗതക്കുരുക്കിലും ഇടയിലാണ് അപകടം. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
