റാന്നി: ആഹാരം കഴിച്ച ശേഷം ബില്ല് ചോദിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു.മർദനമേറ്റ അനൂപ്, വിജോയ് എന്നിവർ ചേർന്ന് റാന്നി പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെ ഹോട്ടൽ നടത്തിപ്പുകാരും പരാതി നൽകുകയായിരുന്നു. ഇതോടെ ഇരുകൂട്ടർക്കും എതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ മാസം 27 ന് രാത്രി പത്തനംതിട്ട റാന്നി വലിയകലുങ്കിൽ പ്രവർത്തിക്കുന്ന പഞ്ചാബി ഹോട്ടലിൽ വച്ചാണ് സംഭവം നടന്നത്.ആഹാരം കഴിക്കാൻ എത്തിയതായിരുന്നു അനൂപും, വിജോയും.ആഹാര കഴിച്ച ശേഷം ഇവർ ലൈസൻസ് നമ്പർ ചേർത്തുള്ള ബിൽ ചോദിച്ചു. ഇതേ തുടർന്ന് ഉണ്ടായ തർക്കമാണ് ഒടുവിൽ കയ്യാങ്കളിയിലും സംഘർഷത്തിലും കലാശിച്ചത്.
ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.സംഭവത്തിൽ അനൂപ്, വിജോയ് എന്നിവരുടെ പരാതിയിൽ ഹോട്ടൽ നടത്തിപ്പുകാരനും ജീവനക്കാർക്കും എതിരെയും ഹോട്ടലുകാരുടെ മൊഴിയിൽ തിരിച്ചും റാന്നി പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
