പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ

OCTOBER 9, 2026, 9:39 PM

കോഴിക്കോട്: താമരശ്ശേരിയിൽ പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ ആശാരിക്കണ്ടി നാഗേഷ് എന്ന് വിളിക്കുന്ന രാജേഷ് ആണ് പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു താമരശ്ശേരി പരപ്പൻ പൊയിലിൽ നിന്നും പടനിലത്തേയ്ക്ക് ബസ് കയറിയ വിദ്യാർഥിനിക്ക് നേരെ ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.തുടർന്ന്, വിദ്യാർഥിനി ബഹളം വയ്ക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതോടെ യുവാവ് ഇറങ്ങിയോടുകയായിരുന്നു.

സമാന രീതിയിൽ അതിക്രമം നടത്തിയതിന് ഇയാളെ മുമ്പും ആളുകൾ കൈകാര്യം ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു.സ്ത്രീകൾ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്ന ബസുകളിൽ മുൻഭാഗത്ത് മാത്രം നിന്നാണ് ഇയാളുടെ പതിവ് യാത്രയെന്നും ആളുകൾ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam