ജയ്പുര്‍/ബെംഗളൂരു: സിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ വ്യാപക പോലീസ് നടപടി തുടരുന്നതിനിടെ, പ്രമുഖ യൂറ്റിയൂബറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠിയുടെ പൗരത്വവും വിസ രേഖകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു മുന്‍ പോലീസ് കമ്മിഷണര്‍ ഭാസ്‌കര്‍ റാവു രംഗത്തെത്തി. കര്‍ണാടക ബി.ജെ.പി നേതാവു കൂടിയായ ഭാസ്‌കര്‍ റാവു ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.
അതേസമയം രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ വസതിയില്‍ നിന്ന് പോലീസുകാര്‍ കസ്റ്റഡിയിലെടുത്ത സിജെപി ഓര്‍ഗനൈസേഷണല്‍ കോ-ഇന്‍-ചാര്‍ജ് ദീപക് ബാലിയാനെ നൂറു കിലോമീറ്റര്‍ അകലെയുള്ള വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചതായി പാര്‍ട്ടി ആരോപിച്ചു. കാലിന് പരിക്കേറ്റിരുന്ന അദ്ദേഹത്തോട് പോലീസ് അതിക്രൂരമായി പെരുമാറിയെന്ന് സിജെപി സഹ കണ്‍വീനര്‍ അശുതോഷ് റാങ്ക ആരോപിച്ചു. ഫോണും ചെരിപ്പും പിടിച്ചെടുത്ത പോലീസ്, മര്‍ദിച്ചിട്ടില്ല എന്ന് നിര്‍ബന്ധിച്ച് എഴുതി വാങ്ങിയതായും ബാലിയാന്‍ വ്യക്തമാക്കി. ഇതിനുപുറമേ, ന്യൂഡല്‍ഹിയിലെ സി.ജെ.പി പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്ന പതിനഞ്ചോളം വിദ്യാര്‍ഥികളെ മധ്യപ്രദേശിലെ ഇടാര്‍സി ജങ്ഷനില്‍ നിര്‍ബന്ധിച്ച് ഇറക്കിവിട്ടതായും പരാതിയുണ്ട്.
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരേ ബംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ സംഘടിപ്പിച്ച സമരത്തില്‍ ധ്രുവ് റാഠി പങ്കെടുത്തതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴി തുറന്നത്. നടന്‍ പ്രകാശ് രാജിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ സിജെപി നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, SFI നേതാവ് ഐഷി ഘോഷ് എന്നിവര്‍ക്കൊപ്പം ധ്രുവ് റാഠിയും വേദി പങ്കിടുകയും സംസാരിക്കുകയും ചെയ്തിരുന്നു.
ഹരിയാന സ്വദേശിയായ ധ്രുവ് റാഠി ജര്‍മനിയില്‍ നിന്നാണ് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഒരു വിദേശ പൗരത്വമോ പ്രത്യേക വിസയോ ഉള്ള വ്യക്തിക്ക് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സമരങ്ങളില്‍ പങ്കെടുക്കാന്‍ നിയമപരമായ അവകാശമുണ്ടോ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കണമെന്ന് ഭാസ്‌കര്‍ റാവു ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഇമിഗ്രേഷന്‍ രേഖകളും ഇന്ത്യ സന്ദര്‍ശിച്ചതിന്റെ യഥാര്‍ത്ഥ ലക്ഷ്യവും അന്വേഷിക്കണമെന്നാണ് വിദേശകാര്യ വകുപ്പിനോടും ആഭ്യന്തര മന്ത്രാലയത്തോടും കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
