പിണറായി വിജയനെതിരെ എഫ്.ഐ.ആറില്ല, വി.വി. രാജേഷിനെതിരെ എഫ്.ഐ.ആർ ; കോൺഗ്രസിന്റെ ഇരട്ട നീതിയിൽ മുഖ്യമന്ത്രി മറുപടി പറയണം: പി.കെ. കൃഷ്ണദാസ്

OCTOBER 9, 2026, 10:31 AM

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ ചുമത്തി ജയിലിലടച്ച യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നതെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.

 കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് നിയമനടപടികൾ സ്വീകരിക്കുകയും ഒരേ വിഷയത്തിൽ വ്യത്യസ്ത മാനദണ്ഡങ്ങൾ പ്രയോഗിക്കുകയും ചെയ്യുന്ന സമീപനം അംഗീകരിക്കാനാവില്ല.

 മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ തെളിവുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈമാറിയിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സർക്കാർ തയ്യാറായില്ല. എന്നാൽ തിരുവനന്തപുരം മേയർ വി.വി. രാജേഷിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഈ രണ്ട് നടപടികളിലും സ്വീകരിച്ച മാനദണ്ഡങ്ങൾ എന്താണെന്ന് സർക്കാർ വ്യക്തമാക്കണം.

vachakam
vachakam
vachakam

 മേയർ വി.വി. രാജേഷിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് എന്ത് പ്രാഥമിക അന്വേഷണമാണ് നടത്തിയത്? നിയമം എല്ലാവർക്കും ഒരുപോലെയല്ലേ ബാധകമാകേണ്ടത്? രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ചാണോ നിയമനടപടികൾ തീരുമാനിക്കുന്നത്? ഈ ചോദ്യങ്ങൾക്ക് കോൺഗ്രസ് നേതൃത്വവും മുഖ്യമന്ത്രി വി.ഡി. സതീശനും വ്യക്തമായ മറുപടി നൽകണം.

 നിയമസംവിധാനം രാഷ്ട്രീയ പകപോക്കലിനുള്ള ഉപകരണമാകരുത്. വ്യക്തികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും അനുസരിച്ച് നിയമം പ്രയോഗിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam