സർക്കാർ ബാർ അനുവദിക്കുന്നത് പെട്ടിക്കട പോലെ;  ശോഭ സുരേന്ദ്രൻ

FEBRUARY 19, 2026, 3:43 AM

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെയും ശബരിമല വിഷയത്തെയും മുൻനിർത്തി പിണറായി സർക്കാരിനെതിരെയും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും കടുത്ത വിമർശനങ്ങളുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ.

സംസ്ഥാന സർക്കാർ ബാറുകൾ അനുവദിക്കുന്നത് പെട്ടിക്കടകൾ തുറക്കുന്നതുപോലെയാണെന്ന് ശോഭ സുരേന്ദ്രൻ പരിഹസിച്ചു. ബാർ സമയം നീട്ടിയത് മുതലാളിമാരിൽ നിന്ന് പണം പിരിച്ചെടുക്കാനാണെന്ന് അവർ ആരോപിച്ചു.

 18 കോടി ടൂറിസ്റ്റുകൾ എത്തുന്ന ഗുജറാത്തിൽ മദ്യനിരോധനമുണ്ടായിട്ടും ടൂറിസത്തിന് തടസ്സമില്ല. ടൂറിസ്റ്റുകൾ കേരളത്തിലേക്ക് വരുന്നത് കള്ളുകുടിക്കാനാണെന്ന് പറയുന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷ് സഞ്ചാരികളെ അപമാനിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം സർക്കാർ മരവിപ്പിച്ചിരിക്കുകയാണെന്ന് ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി. കേരളത്തിലെ ദേവസ്വം ബോർഡുകൾ അടിയന്തരമായി പിരിച്ചുവിടണമെന്നും അവർ ആവശ്യപ്പെട്ടു.

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രിയെ കണ്ട പശ്ചാത്തലത്തിൽ, ഇന്ത്യയിൽ മുസ്ലിങ്ങൾ സുരക്ഷിതരാണെന്ന യാഥാർത്ഥ്യം പ്രതിപക്ഷ നേതാവ് അംഗീകരിക്കുന്നില്ലെന്ന് ശോഭ ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയെ മടിയിൽ ഇരുത്തിയാണ് സതീശൻ സംസാരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ നിലപാടുകൾ സതീശൻ തള്ളുകയാണോ എന്നും അവർ ചോദിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam